Allegation | കലക്ടര്‍ പറയുന്നത് നുണ; അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കില്ല; നീതിക്കായി ഏതറ്റം വരെയും പോകുമെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ


● എഡിഎമ്മിന് ഒരു കാര്യവും പങ്കുവയ്ക്കാന്‍ പറ്റിയ ആളല്ല അരുണ്‍ കെ വിജയന്‍
● സഹപ്രവര്‍ത്തകരോട് സൗഹൃദത്തോടെ പെരുമാറുന്ന ആളല്ല കലക്ടര്‍
പത്തനംതിട്ട: (KVARTHA) കണ്ണൂര്‍ കലക്ടര്‍ക്കെതിരെ വിമര്‍ശനവുമായി മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ. കണ്ണൂര്‍ കലക്ടറുടെ വാക്കുകള്‍ ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ മഞ്ജുഷ കലക്ടറോട് നവീന്‍ ബാബുവിന് യാതൊരു ആത്മബന്ധവുമില്ലെന്നും ചൂണ്ടിക്കാട്ടി.
നവീന്‍ ബാബുവിന് ഒരു കാര്യവും പങ്കുവയ്ക്കാന്‍ പറ്റിയ ആളല്ല കലക്ടര്‍. കലക്ടര്‍ പറയുന്നതു നുണയാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു. സഹപ്രവര്‍ത്തകരോട് സൗഹൃദത്തോടെ പെരുമാറുന്ന ആളല്ല കലക്ടര്‍, അത് എല്ലാ ജീവനക്കാര്‍ക്കും അറിയാവുന്ന കാര്യമാണെന്നും മഞ്ജുഷ വ്യക്തമാക്കി. 'തനിക്കു തെറ്റു പറ്റി'യെന്ന് നവീന്‍ ബാബു തന്നോടു പറഞ്ഞതായുള്ള കണ്ണൂര്‍ കലക്ടറുടെ മൊഴി കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മഞ്ജുഷ.
#KeralaNews #NaveenBabu #JusticeForNaveen #Controversy #Kannur #Collector