ഫോണ്‍ വിളിച്ച് നിരന്തരം അശ്ലീലം പറയുന്നു; ഒടുവില്‍ യുവാവിനെ വീട്ടിലേക്കു വിളിച്ചുവരുത്തി യുവതിയും അമ്മയും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി
Oct 21, 2020, 19:42 IST
കോയമ്പത്തൂര്‍: (www.kvartha.com 21.10.2020) ഫോണ്‍ വിളിച്ച് നിരന്തരം അശ്ലീലം പറഞ്ഞയാളെ യുവതിയും അമ്മയും ചേര്‍ന്ന് വീട്ടിലേക്കു വിളിച്ചുവരുത്തി മര്‍ദിച്ചു കൊലപ്പെടുത്തി. രത്നപുരി അരുള്‍നഗറില്‍ താമസിക്കുന്ന എന്‍ പെരിയസ്വാമി (46) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ധനലക്ഷ്മി (32), അമ്മ ആര് മല്ലിക(50) എന്നിവരെ കാരമടെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിറകുകൊണ്ടുള്ള അടിയേറ്റ പെരിയസ്വാമി, ധനലക്ഷ്മിയുടെ വീടിനു സമീപത്താണു മരിച്ചുവീണത്.
പെരിയനഗറില്‍ താമസിക്കുന്ന സിന്ധു എന്ന ധനലക്ഷ്മിയുടെ ഭര്‍ത്താവ് രമേശും പിതാവ് രാജയും വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് ധനലക്ഷ്മിക്ക് അറിയാത്ത നമ്പരില്‍ നിന്ന് മിസ്ഡ് കോള്‍ വന്നത്. അവര്‍ തിരിച്ചു വിളിച്ചു. പിന്നീട് തുടര്‍ച്ചയായി അതേ നമ്പരില്‍ നിന്നു കോളുകള്‍ വന്നുതുടങ്ങി. പലപ്പോഴും അശ്ലീലച്ചുവയോടെയാണു സംസാരിച്ചിരുന്നത്.
ശല്യം സഹിക്കാന്‍ വയ്യാതായതോടെ അവര്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന് അമ്മയോടു കാര്യങ്ങള്‍ പറഞ്ഞു. വിളിക്കുന്നയാളെ കണ്ടെത്താന്‍ ഇരുവരും തീരുമാനിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പെരിയനഗറില്‍ എത്താന്‍ വിളിക്കുന്നയാളോട് ആവശ്യപ്പെട്ടു. ഉച്ചയ്ക്കു രണ്ടു മണിയോടെ പെരിയസ്വാമി ധനലക്ഷ്മിയുടെ വീടിനു മുന്നിലെത്തി. അമ്മയും മകളും പെരിയസ്വാമിയുമായി വാക്കുതര്‍ക്കമുണ്ടായി.
ഇതിനിടെ വിറകു കഷ്ണം കൊണ്ട് ഇരുവരും പെരിയസ്വാമിയെ അടിച്ചു. മര്‍ദനത്തില്‍ കാലിലും തലയിലും മുഖത്തും പരിക്കേറ്റ പെരിയസ്വാമി കുറച്ചുദൂരം നടന്നെങ്കിലും റോഡരികില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി.
സംഭവത്തില്‍ ഐ പി സി 302 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Coimbatore man killed who made obscene calls, Chennai, News, Local News, Attack, Crime, Criminal Case, Police, Custody, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.