Coimbatore Blast | ദീപാവലി ദിനത്തിലെ കോയമ്പതൂര്‍ സ്‌ഫോടനം: ജമേശ മുബിന്‍ മരിച്ചത് ബോംബില്‍ വച്ചിരുന്ന ആണി ഹൃദയത്തില്‍ തുളഞ്ഞു കയറിയെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്
Nov 9, 2022, 09:31 IST
കോയമ്പതൂര്‍: (www.kvartha.com) ദീപാവലി ദിനത്തില്‍ കോയമ്പതൂരില്‍ കാര്‍ സ്‌ഫോടനം നടത്തിയതിന്റെ സൂത്രധാരന്‍ ജമേശ മുബിന്‍ മരിച്ചത് ഹൃദയത്തില്‍ ആണി തുളഞ്ഞു കയറിയെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്. സ്‌ഫോടനത്തിന്റെ പ്രഹരശേഷി കൂട്ടാന്‍ ജമേശ സ്‌ഫോടക വസ്തുക്കളോടൊപ്പം ആണികളും മാര്‍ബിള്‍ കഷ്ണങ്ങളും ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. ഇതേ ആണികള്‍ തന്നെയാണ് മുബിന്റെ ഹൃദയത്തില്‍ തുളഞ്ഞു കയറിയത്.
നെഞ്ചിന്റെ ഇടതുവശത്ത് കൂടി തുളഞ്ഞു കയറിയ ആണികളൊന്നാണ് ഹൃദയത്തില്‍ തറച്ചതെന്നും ഒട്ടേറെ ആണികള്‍ ജമേശ മുബിന്റെ ശരീരത്തില്‍ തുളഞ്ഞുകയറിയെന്നും റിപോര്‍ടില്‍ പറയുന്നു. സ്‌ഫോടനത്തില്‍ ജമേശ മുബിന് ദേഹത്തൊട്ടാകെ കടുത്ത പൊള്ളലേറ്റെങ്കിലും ശരീരം ചിന്നിച്ചിതറിയിരുന്നില്ലെന്നും പറയുന്നു.
ഒക്ടോബര്‍ 23ന് പുലര്‍ചെയാണ് 4.03നാണ് കോട്ടമേട് സംഗമേശ്വരര്‍ ക്ഷേത്രത്തിന് മുന്നില്‍ കാറില്‍ രണ്ടു ചെറിയ സ്‌ഫോടനങ്ങളും ഒരു വന്‍ സ്‌ഫോടനവും നടന്നത്. ഡ്രൈവറുടെ സീറ്റില്‍ നിന്ന് ഏതാനും അടി ദൂരെ ക്ഷേത്രത്തിന് മുന്നില്‍ റോഡിലാണ് മുബിന്റെ മൃതദേഹം കണ്ടെത്തിയത്.
അതിനിടെ കോയമ്പതൂര്‍ ചാവേര്‍ സ്‌ഫോടനക്കേസിലെ പ്രതി മുബീന്റെ വീട്ടില്‍ സിറ്റി പൊലീസ് നടത്തിയ റെയ്ഡില്‍ പെന്‍ഡ്രൈവ് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. ദാഇശ് പ്രൊപഗാണ്ട വീഡിയോകളാണ് പെന്‍ഡ്രൈവിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. 2019ന് ശേഷം പെന്‍ഡ്രൈവില്‍ പുതിയ വീഡിയോ ചേര്‍ത്തിട്ടില്ലെന്നും ഇയാളുടെ കഴിഞ്ഞ നാല് വര്‍ഷത്തെ നീക്കങ്ങളും ഇയാള്‍ ആരുമായൊക്കെ ബന്ധപ്പെട്ടുവെന്നതും പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
അതേസമയം, കാര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറുപേരെ ചൊവ്വാഴ്ച ചെന്നൈ പൂന്തമല്ലിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. ആറുപേരെയും 22വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് കോയമ്പതൂര്‍ ജയിലിലേക്ക് അയച്ചു.
Keywords: News,National,India,Blast,Terror Attack,Terror Relation,Police,Top-Headlines,Trending,Death,Crime,Police, Coimbatore car blast: Nail used as shrapnel turned fatal for Mubin
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.