Police Booked | 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ ദുരൂഹസാഹചര്യത്തില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പ്രിന്‍സിപലിനും 2 ജീവനക്കാര്‍ക്കുമെതിരെ കേസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (www.kvartha.com) വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്‌കൂള്‍ പ്രിന്‍സിപലിനും രണ്ട് ജീവനക്കാര്‍ക്കുമെതിരെയാണ് ബലാത്സംഗം ഉള്‍പെടെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. 
Aster mims 04/11/2022

ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ 15 കാരിയാണ് വെള്ളിയാഴ്ച മരിച്ചത്. പിന്നാലെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തി. മകളെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ടെറസില്‍ നിന്ന് തള്ളിയിടുകയായിരുന്നെന്നാണ് പിതാവിന്റെ ആരോപണം. ക്ലാസ് ഇല്ലാതിരുന്നിട്ടും മകളെ പ്രിന്‍സിപല്‍ സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് മൊഴി നല്‍കി.

രാവിലെ 8.30ന് മകള്‍ സ്‌കൂളിലേക്ക് പോയി. 9.50 ഓടെ കുട്ടി ഊഞ്ഞാലില്‍ നിന്ന് വീണ് പരുക്കേറ്റതായി പ്രിന്‍സിപല്‍ വീട്ടില്‍ വിളിച്ച് അറിയിച്ചു. സ്‌കൂളില്‍ എത്തിയപ്പോള്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് ജീവനക്കാര്‍ പറഞ്ഞത്.

താന്‍ സ്‌കൂളിലെത്തിയപ്പോള്‍ പ്രിന്‍സിപല്‍ രണ്ട് പുരുഷന്മാര്‍ക്കൊപ്പം തന്നെ പറഞ്ഞുവിട്ടെന്നും, അവരില്‍ ഒരാള്‍ കായികാധ്യാപകനായിരുന്നുവെന്നും കരഞ്ഞുകൊണ്ട് മകള്‍ എന്നോട് പറഞ്ഞു. മകളുടെ ശരീരമാസകലം മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ഇവര്‍ മകളെ കൂട്ടബലാത്സംഗം ചെയ്യുകയും, കുറ്റകൃത്യം മറച്ചുവെക്കാന്‍ കുട്ടിയെ ടെറസില്‍ നിന്ന് തള്ളിയിടുകയുമായിരുന്നുവെന്ന് പിതാവ് ആരോപിച്ചു. 

പ്രിന്‍സിപലിന്റെ മൊഴിക്ക് വിരുദ്ധമായി പെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ടം റിപോര്‍ട്. മൃതദേഹം പൊലീസിന്റെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

Police Booked | 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ ദുരൂഹസാഹചര്യത്തില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പ്രിന്‍സിപലിനും 2 ജീവനക്കാര്‍ക്കുമെതിരെ കേസ്


Keywords:  News, National, National-News, Crime-News, Found Dead, Student, Police Investigation, Molestation Allegation, Complaint, Crime, Class 10 Student Falls To Death In UP School; Father Alleges Molest, Murder.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia