SWISS-TOWER 24/07/2023

നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടു; മരിച്ചത് ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികള്‍; ദുഃഖം രേഖപ്പെടുത്തുന്നതായി അമിത് ഷാ, സര്‍കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

 


ADVERTISEMENT


കൊഹിമ: (www.kvartha.com 05.12.2021) നാഗാലാന്‍ഡിലെ മോന്‍ ജില്ലയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. 12 ഗ്രാമീണരും ഒരു സുരക്ഷാ സൈനികനുമാണ് കൊല്ലപ്പെട്ടതെന്നാണ് അനൗദ്യോഗിക വിവരം. 
മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന ഒടിങ് ഗ്രാമത്തില്‍ സുരക്ഷാ സേന നടത്തിയ ഓപെറേഷനിലാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Aster mims 04/11/2022

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. രോഷാകുലരായ ഗ്രാമീണര്‍ വന്‍ പ്രതിഷേധത്തിലാണ്. സുരക്ഷാ സേനയുടെ രണ്ട് വാഹനങ്ങള്‍ക്ക് തീയിട്ടതായും പ്രതിഷേധം ശമിപ്പിക്കാന്‍ പൊലീസ് വെടിയുതിര്‍ത്തതായും വിവരമുണ്ട്. 13 മരണം സ്ഥിരീകരിച്ചതായി മോന്‍ എസ്പിയെ ഉദ്ധരിച്ച് ഇന്‍ഡ്യാ ടുഡേ റിപോര്‍ട് ചെയ്തു.

നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടു; മരിച്ചത് ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികള്‍; ദുഃഖം രേഖപ്പെടുത്തുന്നതായി അമിത് ഷാ, സര്‍കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

ആക്രമണത്തിനെത്തിയ വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ക്കുനേരെ സുരക്ഷാ സൈനികര്‍ വെടി വയ്ക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങളുടെ റിപോര്‍ടില്‍ പറയുന്നു. വൈകിട്ട് ഖനിയിലെ ജോലി കഴിഞ്ഞ് ട്രകില്‍ വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്. ഇവരെ കാണാത്തതിനേ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് ട്രകില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് റിപോര്‍ടുകളുണ്ട്.

എന്നാല്‍, തീവ്രവാദികളുടെ നീക്കം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഒരു പ്രത്യേക ഓപെറേഷന്‍ ആസൂത്രണം ചെയ്തിരുന്നതായി അസം റൈഫിള്‍സ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. നിര്‍ഭാഗ്യകരമായ സംഭവത്തേക്കുറിച്ച് ഉന്നതതലത്തില്‍ അന്വേഷിക്കുന്നുണ്ട്. ഉചിതമായ നടപടി സ്വീകരിക്കും. സംഭവത്തില്‍ ഒരു സൈനികന്‍ മരിക്കുകയും ചിലര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായും അസം റൈഫിള്‍സ് പ്രസ്താവനയില്‍ പറയുന്നു.

സംഭത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി നെയ്ഫിയു റിയോ ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. സംസ്ഥാന സര്‍കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മരിച്ച ഗ്രാമീണരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Keywords:  News, National, India, Attack, Killed, Crime, Death, Police, CM, Chief Minister, Enquiry, Condolence, Civilians, soldier among 13 killed in firing incident in Nagaland's Mon; CM announces probe.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia