Arrested | ലോകാദ്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്മതിലിന്റെ ഒരുഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചതായി പരാതി; 2 തൊഴിലാളികള്‍ അറസ്റ്റില്‍
Sep 6, 2023, 10:26 IST
ബെയ്ജിങ്: (www.kvartha.com) ലോകാദ്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്മതിലിന്റെ ഒരുഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചെന്ന പരാതിയില്‍ രണ്ട് തൊഴിലാളികള്‍ അറസ്റ്റില്‍. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ വഴി എളുപ്പമാക്കുന്നതിനായാണ് ഒരു പുരുഷനും സ്ത്രീയും ചേര്‍ന്ന് മതില് പൊളിച്ചതെന്നാണ് റിപോര്‍ട്.
ഷാങ്സി പ്രവിശ്യയിലെ 32-ാം നമ്പര്‍ മതിലാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണുമാന്തിയന്ത്രം കടത്താനുള്ള അത്രയും ഭാഗം തകര്‍ത്തതെന്നാണ് ആരോപണം. പിന്നാലെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ചന്ദ്രനില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന ഭൂമിയിലെ മനുഷ്യ നിര്‍മിതിയാണ് ചൈനയിലെ വന്‍ മതില്. 1987 മുതല്‍ യുനെസ്കോയുടെ പൈതൃകപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള വന്മതിലിന്റെ 30 ശതമാനത്തിലധികവും നശിച്ചു. ശേഷിക്കുന്ന ഭാഗം സംരക്ഷിച്ചുവരുന്നു.
ബിസി 220 മുതല്‍ നിര്‍മാണം തുടങ്ങിയതെന്ന് കരുതുന്ന 21,196 കിലോമീറ്റര്‍ നീളം വരുന്ന വന്മതിലിന്റെ പല ഭാഗങ്ങളും പലതവണ പുതുക്കിപ്പണിതു. എഡി 1600 കളില്‍ മിങ് രാജവംശത്തിന്റെ കാലത്ത് ഇത് ഏറ്റവും വലിയ സൈനിക നിര്‍മിതിയായി മാറി.
Keywords: News, World, World-News, Crime, Crime-News, China News, Beijing News, Arrested, Great Wall, Excavator, China authorities arrest 2 for smashing shortcut through Great Wall with excavator.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.