Arrested | ലോകാദ്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്‍മതിലിന്റെ ഒരുഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചതായി പരാതി; 2 തൊഴിലാളികള്‍ അറസ്റ്റില്‍

 


ADVERTISEMENT

ബെയ്ജിങ്: (www.kvartha.com) ലോകാദ്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്‍മതിലിന്റെ ഒരുഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചെന്ന പരാതിയില്‍ രണ്ട് തൊഴിലാളികള്‍ അറസ്റ്റില്‍. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ വഴി എളുപ്പമാക്കുന്നതിനായാണ് ഒരു പുരുഷനും സ്ത്രീയും ചേര്‍ന്ന് മതില്‍ പൊളിച്ചതെന്നാണ് റിപോര്‍ട്. 
Aster_MIMS

ഷാങ്‌സി പ്രവിശ്യയിലെ 32-ാം നമ്പര്‍ മതിലാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണുമാന്തിയന്ത്രം കടത്താനുള്ള അത്രയും ഭാഗം തകര്‍ത്തതെന്നാണ് ആരോപണം. പിന്നാലെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

ചന്ദ്രനില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന ഭൂമിയിലെ മനുഷ്യ നിര്‍മിതിയാണ് ചൈനയിലെ വന്‍ മതില്‍. 1987 മുതല്‍ യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള വന്‍മതിലിന്റെ 30 ശതമാനത്തിലധികവും നശിച്ചു. ശേഷിക്കുന്ന ഭാഗം സംരക്ഷിച്ചുവരുന്നു. 

ബിസി 220 മുതല്‍ നിര്‍മാണം തുടങ്ങിയതെന്ന് കരുതുന്ന 21,196 കിലോമീറ്റര്‍ നീളം വരുന്ന വന്‍മതിലിന്റെ പല ഭാഗങ്ങളും പലതവണ പുതുക്കിപ്പണിതു. എഡി 1600 കളില്‍ മിങ് രാജവംശത്തിന്റെ കാലത്ത് ഇത് ഏറ്റവും വലിയ സൈനിക നിര്‍മിതിയായി മാറി.


Arrested | ലോകാദ്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്‍മതിലിന്റെ ഒരുഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചതായി പരാതി; 2 തൊഴിലാളികള്‍ അറസ്റ്റില്‍


Keywords:  News, World, World-News, Crime, Crime-News, China News, Beijing News, Arrested, Great Wall, Excavator, China authorities arrest 2 for smashing shortcut through Great Wall with excavator.

 

 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia