Stolen Child Found | 'മകള്‍ മാത്രമേ ഉള്ളൂ, ഒരു ആണ്‍കുട്ടിയെ കൂടി വേണം'; റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങികിടന്ന അമ്മയുടെ പക്കല്‍നിന്ന് മോഷ്ടിക്കപ്പെട്ട കുഞ്ഞിനെ ബിജെപി നേതാവിന്റെ വീട്ടില്‍ കണ്ടെത്തി; 8 പേര്‍ അറസ്റ്റില്‍
Aug 30, 2022, 08:15 IST
ലക്‌നൗ: (www.kvartha.com) റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങികിടന്ന അമ്മയുടെ പക്കല്‍നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത് മുങ്ങുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളെ ഞെട്ടിച്ച സംഭവമായിരുന്നു. മഥുര റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം നടന്നത്. മാതാപിതാക്കള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കുഞ്ഞിനെ മഥുര റെയില്‍വേ സ്റ്റേഷനില്‍നിന്നു തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഒടുവില്‍ കാണാതായ ഏഴുമാസം പ്രായമുള്ള ആണ്‍കുട്ടിയെ ബിജെപി നേതാവിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച, റെയില്‍വേ സ്റ്റേഷനില്‍ ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ അടുത്തുനിന്നും മോഷ്ടിച്ച കുഞ്ഞിനെയാണ് ഫിറോസാബാദിലെ ബിജെപി കൗന്‍സിലറായ വിനീത അഗര്‍വാളുടെ വീട്ടില്‍നിന്ന് കണ്ടെത്തിയത്. കുട്ടികളെ മോഷ്ടിച്ച് വില്‍ക്കുന്ന റാകറ്റിനെ പിന്തുടര്‍ന്നാണ് പൊലീസ് ബിജെപി നേതാവിന്റെ വീട്ടില്‍ എത്തിയത്.
വിനീതയും ഭര്‍ത്താവും ചേര്‍ന്ന് റാകറ്റില്‍ ഉള്‍പെട്ട രണ്ടു ഡോക്ടര്‍മാരില്‍നിന്ന് 1.8 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വാങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. ഒരു ആണ്‍കുഞ്ഞിനെ വേണമെന്ന ആഗ്രഹത്തിലാണ് ഇവര്‍ കുഞ്ഞിനെ വാങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവര്‍ക്കും ഒരു മകളുണ്ട്. ഇവര്‍ ഉള്‍പെടെ സംഭവത്തില്‍ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
'ദീപ് കുമാര്‍ എന്നയാളാണ് കുഞ്ഞിനെ തട്ടിയെടുത്തത്. ഹത്രാസ് ജില്ലയിലുള്ള ഒരു ആശുപത്രി കേന്ദ്രീകരിച്ചാണ് കുഞ്ഞുങ്ങളെ വില്‍പന നടത്തുന്ന റാകറ്റ് പ്രവര്‍ത്തിക്കുന്നത്. സംഘത്തിന്റെ ഭാഗമായ രണ്ടു ഡോക്ടര്‍മാരുടെതാണ് ആശുപത്രി. ദീപ് കുമാറും കുറച്ച് ആരോഗ്യ പ്രവര്‍ത്തകരും തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലുള്ള ആളുകളാണ്.' മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുശ്താഖ് പറഞ്ഞു.
ദമ്പതികള്‍ നല്‍കിയ പണം ഡോക്ടര്‍മാരില്‍നിന്നു കണ്ടെടുത്തു. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറിയതായി പൊലീസ് വ്യക്തമാക്കി.
Keywords: News,National,India,Lucknow,theft,Child,Crime,Police,Arrested,BJP, Child Stolen On Camera At UP Railway Station Found At BJP Leader's HomeA week ago,a 7 mth old child was kidnapped from a platform at the Mathura rly stn - as his parents slept. Today,cops arrested 8 people - incl 2 docs ,a BJP corporator and her husband. Docs allegedly sold kid to couple for 2 lakh rs .Kid recovered… man in cctv also arrested. pic.twitter.com/sJJHS7DSGL
— Alok Pandey (@alok_pandey) August 29, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.