Punishment | ചികിത്സയ്‌ക്കെത്തിയ ബാലികയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസ്; വ്യാജവൈദ്യന് 40 വര്‍ഷം കഠിനതടവ്
Nov 22, 2022, 11:02 IST
ചങ്ങനാശ്ശേരി: (www.kvartha.com) ചികിത്സയ്‌ക്കെത്തിയ ബാലികയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസില്‍ വ്യാജവൈദ്യന് തടവ് ശിക്ഷ. തിരുവല്ല കടപ്ര തിക്കപ്പുഴ കല്ലൂപ്പറമ്പില്‍ ജ്ഞാനദാസി (47)നെയാണ് 40 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. നാലുലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക ഇരയുടെ കുടുംബത്തിന് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ ആറുവര്‍ഷം കൂടി അധികതടവ് അനുഭവിക്കണം. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ജി പി ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.
ചികിത്സയ്ക്കിടെ കുട്ടിയെ ഉപദ്രവിച്ച പ്രതി, അവരുടെ വീട്ടില്‍നിന്ന് പലവട്ടം വന്‍തുക ഈടാക്കുകയും ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി സി ഐ ആയിരുന്ന മനോജ് കുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ പി എസ് മനോജ് ഹാജരായി.
Keywords: News,Kerala,State,Local-News,Assault,Case,Police,Crime,Child,Child Abuse,Abuse,Prison,Punishment, Child assault case: 47-year-old sentenced to 40 years of rigorous imprisonment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.