SWISS-TOWER 24/07/2023

രണ്ട് വയസുകാരനെ കുളത്തിൽ മുക്കി കൊന്നു! പിതാവ് അറസ്റ്റിൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ധംതരി(ഛത്തീസ്ഗഡ്): (www.kvartha.com 24.07.2021) രണ്ട് വയസുകാരനായ സ്വന്തം മകനെ കുളത്തിൽ മുക്കിക്കൊന്നതിന് പിതാവ് അറസ്റ്റിലായി. വെള്ളിയാഴ്ചയാണ് ശിവ റാം സഹുവിനെ  പൊലീസ് അറസ്റ്റ് ചെയ്തത്. 
കുട്ടിയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിക്ക് മാനസീക പ്രശ്നങ്ങൾ ഉള്ളതായി നാട്ടുകാർ പറയുന്നുണ്ട്. കൂടാതെ വിശ്വാസിയായ പ്രതി ചില മതപരമായ ആചാരങ്ങൾ പിന്തുടരുന്നതായും കണ്ടെത്തിയിട്ടുണ്ടെന്ന് ഡെപ്യൂടി പൊലീസ്  സൂപ്രണ്ട് അരുൺ ജോഷി അറിയിച്ചു. 
Aster mims 04/11/2022

രണ്ട് വയസുകാരനെ കുളത്തിൽ മുക്കി കൊന്നു! പിതാവ് അറസ്റ്റിൽ

കുളത്തിന് സമീപത്തേയ്ക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയ പ്രതി കുട്ടിയെ കുളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു. അയൽ വാസികളും കുട്ടിയുടെ മുത്തഛനും പ്രതിക്കെതിരെ  പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. 

കുട്ടിയെ കാണാതായ സമയത്ത് നാട്ടുകാരും ബന്ധുക്കളും കുട്ടിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഈ സമയം ശിവ റാമിനെ കുളത്തിന് സമീപത്ത് വെച്ച് ചിലർ കണ്ടിരുന്നു. ശിവറാം തന്നെയാണ് നാട്ടുകാരോട് താൻ കുട്ടിയെ കുളത്തിൽ മുക്കി കൊന്നതായി തുറന്ന് പറഞ്ഞത്. തുടർന്ന് നാട്ടുകാരിൽ ചിലർ കുളം പരിശോധിക്കുകയും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഐപിസി സെക്ഷൻ 302 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

SUMMARY: The DSP said that Sahu took his son to the Pond and drowned him there. The neighbours and grandfather of the child launched a search. They found Shiv Ram Sahu near a pond, said Joshi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia