Killed | 'വ്യാജച്ചാരായ വില്‍പനയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയതിന്റെ പ്രതികാരം; പഞ്ചായതംഗത്തെ മദ്യവില്‍പനക്കാരി വീട്ടിലേക്ക് വിളിച്ചു വരുത്തി വെട്ടിക്കൊന്നു', അറസ്റ്റ്
Sep 21, 2022, 08:47 IST
ചെന്നൈ: (www.kvartha.com) വ്യാജച്ചാരായ വില്‍പനയെക്കുറിച്ച് വിവരം നല്‍കിയ പഞ്ചായതംഗത്തെ മദ്യവില്‍പനക്കാരി വീട്ടിലേക്ക് വിളിച്ചു വരുത്തി വെട്ടിക്കൊന്നതായി പൊലീസ്. ചെന്നൈ താംബരത്തിന് സമീപം ഡിഎംകെയുടെ നടുവീരപ്പട്ട് പഞ്ചായത് അംഗം സതീഷ് (31) ആണ് കൊല്ലപ്പെട്ടത്. പ്രതി ലോകേശ്വരിയെന്ന് അറിയപ്പെടുന്ന എസ്തറി(45)നെ അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് സോമംഗലം പൊലീസ് പറയുന്നത് ഇങ്ങനെ: ലോകേശ്വരിയുടെ വീട്ടില്‍ ദിവസം മുഴുവന്‍ മദ്യവില്‍പന നടന്നുവന്നിരുന്നു. സതീഷ് നിരവധി തവണ ലോകേശ്വരിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും മദ്യവില്‍പന അവസാനിപ്പിക്കാതെ വന്നതോടെ സതീഷ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ ലോകേശ്വരിയുടെ വരുമാനം നിലച്ചു. സ്ഥിരമായി മദ്യം വാങ്ങുന്നവര്‍ പോലും അവരില്‍ നിന്ന് അകലാന്‍ തുടങ്ങി. ഇതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നില്ലെന്നാണ് പ്രാഥമിക നിഗമനം.
തിങ്കളാഴ്ച ലോകേശ്വരി സതീഷിനെ വീട്ടിലേക്ക് വിളിച്ചു. വാതില്‍ കുറ്റിയിട്ടശേഷം സതീഷിനെ അരിവാള്‍കൊണ്ട് വെട്ടി മരണം ഉറപ്പാക്കുകയായിരുന്നു. കൊലയ്ക്കുശേഷം മൃതദേഹം വലിച്ചിഴച്ച് വീടിന് മുന്നിലെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ക്രോംപറ്റ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ലോകേശ്വരി നേരത്തേ പെണ്‍വാണിഭ കേന്ദ്രവും നടത്തിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.