Teacher Arrested | 'അധ്യാപികയും വിദ്യാര്‍ഥിയും തമ്മില്‍ പ്രണയം; വിവാഹനിശ്ചയം കഴിഞ്ഞതോടെ കൗമാരക്കാരനുമായി അകന്നു, പിന്നാലെ 17 കാരന്‍ ആത്മഹത്യ ചെയ്തു'; ഒടുവില്‍ അധ്യാപിക അറസ്റ്റില്‍
Oct 13, 2022, 18:59 IST
ചെന്നൈ: (www.kvartha.com) 17 കാരനായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ കൗമാരക്കാരനുമായി പ്രണയ ബന്ധമുണ്ടായിരുന്നെന്ന് ആരോപണമുള്ള അധ്യാപിക പൊലീസ് പിടിയിലായി. അധ്യാപിക ബന്ധം ഉപേക്ഷിച്ചതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള അമ്പത്തൂരിലെ സര്‍കാര്‍-എയ്ഡഡ് സ്‌കൂളിലാണ് അധ്യാപിക ജോലി ചെയ്യുന്നത്. പത്താം ക്ലാസ് മുതല്‍ മൂന്ന് വര്‍ഷമായി അധ്യാപിക ഈ കുട്ടിയെ പഠിപ്പിച്ചു വരികയായിരുന്നു. സംശയങ്ങള്‍ ദൂരീകരിക്കാന്‍ ചിലപ്പോള്‍ സഹപാഠികള്‍ക്കൊപ്പം കൗമാരക്കാരന്‍ അധ്യാപികയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
'എന്നാല്‍, തന്റെ വിവാഹനിശ്ചയത്തിന് ശേഷം അധ്യാപിക 17 കാരനുമായുള്ള ബന്ധം അവസാനിപ്പിച്ചു. പക്ഷേ വിദ്യാര്‍ഥിക്ക് ബന്ധം തുടരാന്‍ ആഗ്രഹമുണ്ടായിരുന്നു', അമ്പത്തൂര്‍ വനിതാ പൊലീസ് സ്റ്റേഷന്‍ എസ്ഐ ജോതിലക്ഷ്മി പറയുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞ്, ഒരു മാസം മുമ്പാണ് കുട്ടി ആത്മഹത്യ ചെയ്തത്. കൗമാരക്കാരന്റെ മാതാവ് മരണത്തിന്റെ കാരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അധ്യാപികയുടെ ഫോണില്‍ കുട്ടിയുമൊത്തുള്ള ഫോടോകള്‍ കണ്ടെടുത്തതാണ് ഒടുവില്‍ അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Keywords: Latest-News, National, Top-Headlines, Tamil Nadu, Chennai, Crime, Arrested, Love, Teacher, Student, Suicide, Chennai Student Dies By Suicide, Cops Arrest Teacher Who Had An Affair With Him.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.