SWISS-TOWER 24/07/2023

Robbery | 'ശമ്പളം നല്‍കിയില്ലെന്നാരോപിച്ച് ജ്വലറി ഉടമയ്ക്ക് ക്രൂരമര്‍ദനം; കട മുറിയ്ക്ക് തീയിട്ട്, ആഭരണങ്ങളും മോഷ്ടിച്ച് കടന്നുകളഞ്ഞു'; തൊഴിലാളികള്‍ അറസ്റ്റില്‍

 


ചെന്നൈ: (www.kvartha.com) ശമ്പളം നല്‍കിയില്ലെന്നാരോപിച്ച് ജ്വലറി ഉടമയെ തൊഴിലാളികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ അക്രമം നടന്നത്. രാസപ്പ സ്ട്രീറ്റിലെ സലാഹുദ്ദീനാണ് സ്ഥാപനത്തിലെ രണ്ട് തൊഴിലാളികളുടെ മര്‍ദനമേറ്റത്. ഉടമയെ മര്‍ദിച്ചവശനാക്കി ജ്വലറിയില്‍ നിന്ന് 400 ഗ്രാം സ്വര്‍ണവും പ്രതികള്‍ മോഷ്ടിച്ചതായും പരാതിയില്‍ പറയുന്നു. 
Aster mims 04/11/2022

പൊലീസ് പറയുന്നത്: പശ്ചിമബംഗാള്‍ സ്വദേശികളായ സുജനും സുജന്തും കഴിഞ്ഞ ഒരു വര്‍ഷമായി സലാഹുദ്ദിന്റെ ജ്വവലറിയിലെ ജീവനക്കാരാണ്. കുറച്ച് മാസങ്ങളായി ഇവര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. പല തവണ ആവശ്യപ്പെട്ടിട്ടും പണം നല്‍കാത്ത സാഹചര്യത്തിലാണ് വ്യാഴാഴ്ച രാത്രി, ജ്വവലറിയിലെ സലാഹുദ്ദീന്റെ മുറിയിലെത്തി ഇരുവരും ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തിനുശേഷം, മുറിയ്ക്ക് തീയിട്ട് 400 ഗ്രാം സ്വര്‍ണവും അപഹരിച്ച് കടന്നു കളയുകയായിരുന്നു.

Robbery | 'ശമ്പളം നല്‍കിയില്ലെന്നാരോപിച്ച് ജ്വലറി ഉടമയ്ക്ക് ക്രൂരമര്‍ദനം;  കട മുറിയ്ക്ക് തീയിട്ട്, ആഭരണങ്ങളും മോഷ്ടിച്ച്  കടന്നുകളഞ്ഞു'; തൊഴിലാളികള്‍ അറസ്റ്റില്‍


ബഹളം കേട്ട സമീപവാസികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എലഫന്റ് ഗേറ്റ് പൊലീസെത്തിയാണ് സലാഹുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീ കാര്യമായി പടരാത്തതിനാല്‍ നാശനഷ്ടങ്ങളോ ആളപയാമോ ഉണ്ടായില്ല. രണ്ടു പേര്‍ക്കും കൂടി 96,000 രൂപ നല്‍കാനുണ്ടായിരുന്നുവെന്ന് സലാഹുദ്ദീന്‍ പൊലീസിനോട് പറഞ്ഞു. 

അന്വേഷണത്തില്‍ വേഗത്തില്‍ തന്നെ രണ്ടു പ്രതികളെയും പൊലിസ് പിടികൂടി. ശമ്പളം നല്‍കാത്ത ദേഷ്യത്തിലാണ് ഇതു ചെയ്തതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. 400 ഗ്രാം സ്വര്‍ണവും ഇവരില്‍ നിന്നു കണ്ടെത്തി. പ്രതികളെ റിമാന്‍ഡ് ചെയ്ത്, പുഴല്‍ ജയിലിലേയ്ക്ക് മാറ്റി.

Keywords: News, National, India, Chennai-News, Chennai, Accused, Arrested, Police, Salary, Crime, Crime-News, Local News, Chennai: Smithery owner tied up and robbed by employees.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia