SWISS-TOWER 24/07/2023

Blast | 'വീടിന്റെ ടെറസില്‍ നാടന്‍ ബോംബുണ്ടാക്കാന്‍ ശ്രമം; പൊട്ടിത്തെറിച്ച് ഗുണ്ടാ നേതാവിന് ഗുരുതര പരുക്ക്'

 


ADVERTISEMENT


ചെന്നൈ: (www.kvartha.com) അമ്പത്തൂരില്‍ വീടിന്റെ ടെറസില്‍ നാടന്‍ ബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഗുണ്ടാ നേതാവിന് പരുക്കേറ്റതായി റിപോര്‍ട്. ഞായറാഴ്ച രാവിലെ നടന്ന സ്‌ഫോടനത്തില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഒട്ടേരി കാര്‍ത്തിക്കിനാണ് ഗുരുതരമായി പരുക്കേറ്റത്. കാര്‍ത്തിക്കിന്റെ കൈ അറ്റുപോയതായും കാലിന് സാരമായി പരുക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
Aster mims 04/11/2022

പൊലീസ് പറയുന്നത്: നാടന്‍ ബോംബ് നിര്‍മാണത്തില്‍ കുപ്രസിദ്ധനാണ് ഒട്ടേരി കാര്‍ത്തിക്. ജയിലില്‍ വച്ച് പരിചയപ്പെട്ട ഒരാള്‍ക്കൊപ്പമായിരുന്നു ബോംബ് നിര്‍മാണം. ഇയാളുടെ വീടിന്റെ ടെറസിലായിരുന്നു ബോംബ് നിര്‍മിച്ചിരുന്നത്.

നേരത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയടക്കം ഒട്ടേരി കാര്‍ത്തിക് നാടന്‍ ബോംബ് പ്രയോഗിച്ചിരുന്നു. കൊലപാതക കേസുകളിലും ബോംബ് കേസുകളിലും സ്ഥിരം പ്രതിയായ കാര്‍ത്തിക്കിനാണ് നിലവില്‍ പരുക്കേറ്റിരിക്കുന്നത്. 

ഒരു വര്‍ഷം മുന്‍പ് മദ്രാസ് ഹൈകോടതിയിലെ വനിതാ അഭിഭാഷകയ്ക്ക് ഇയാളുടെ പേരില്‍ ഭീഷണി നേരിട്ടിരുന്നു. വീടിന് സമീപത്ത് കുട്ടികള്‍ സൈകിള്‍ വച്ചതിനേ ചൊല്ലിയുണ്ടായ തര്‍ക്കത്തിലായിരുന്നു മലര്‍കൊടിയെന്ന അഭിഭാഷകയെ വീടിന് ബോംബെറിഞ്ഞ് തകര്‍ക്കുമെന്ന് ഒട്ടേരി കാര്‍ത്തിക്കിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയത്. അഭിഭാഷകയുടെ കുട്ടികള്‍ സൈകിള്‍ വച്ചതിനെ അയല്‍വാസി വഴക്കുപറഞ്ഞിരുന്നു.

Blast | 'വീടിന്റെ ടെറസില്‍ നാടന്‍ ബോംബുണ്ടാക്കാന്‍ ശ്രമം; പൊട്ടിത്തെറിച്ച് ഗുണ്ടാ നേതാവിന് ഗുരുതര പരുക്ക്'


നേരത്തെ ശങ്കര്‍ ജിവാല്‍ ചെന്നൈ മെട്രോ പൊലീസ് കമീഷണര്‍ ആയിരുന്ന സമയത്ത് ചെന്നൈയിലെ ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ദക്ഷിണ ചെന്നൈയെ വിറപ്പിച്ചിരുന്ന മണികണ്ഠന്‍, കൂട്ടാളി കാക്ക തോപ്പ് ബാലാജി എന്നിവരെ പൊലീസ് തോക്കിന്‍ മുനയില്‍ അറസ്റ്റ് ചെയ്തിരുന്നു. 

ബോംബ് സ്‌ഫോടനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല ബോംബ് നിര്‍മിച്ചതിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണവും വ്യാപിപ്പിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News,National,India,Accused,Injured,Police,Crime,Local-News,Bomb,Bomb Blast,Blast,chennai, Chennai gangster injured while making crude bomb, loses both hands
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia