Arrested | നഴ്‌സറി സ്‌കൂളിലെ 6 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; പോക്‌സോ കേസില്‍ ഡിഎംകെ നേതാവ് അറസ്റ്റില്‍; പാര്‍ടിയില്‍നിന്ന് പുറത്താക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍
Apr 13, 2023, 08:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) കടലൂരില്‍ നഴ്‌സറി സ്‌കൂളില്‍ ബാലികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ഡിഎംകെ നേതാവായ സ്‌കൂള്‍ ഉടമ അറസ്റ്റില്‍. ആറ് വയസുകാരിയെ പീഡിപ്പിച്ചതിന് പ്രദേശത്തെ വാര്‍ഡ് കൗന്‍സിലറായ പക്കിരിസാമി(53)യാണ് പിടിയിലായത്. പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

പൊലീസ് പറയുന്നത്: ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവന്ന കുട്ടി കടുത്ത വയറുവേദന ഉള്ളതായി വീട്ടുകാരെ അറിയിച്ചു. രാത്രിയായിട്ടും വേദനയ്ക്ക് ശമനം ഇല്ലാതെ വന്നതോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി. എന്നാല്‍ ഭയന്നുപോയ കുട്ടി അതിക്രമം നടത്തിയത് ആരാണെന്ന് പറയാന്‍ തയാറായില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ വിരുദാചലം വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് പരിശോധനയില്‍, കുട്ടി പഠിക്കുന്ന നഴ്‌സറി സ്‌കൂളിന്റെ ഉടമയായ ഡിഎംകെ നേതാവാണ് അതിക്രമം നടത്തിയതെന്ന് കണ്ടെത്തി. തുടര്‍ന്ന് വിരുദാചലം മുനിസിപാലിറ്റിയിലെ 30-ാം വാര്‍ഡ് കൗന്‍സിലര്‍ കൂടിയായ പക്കിരിസാമിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
പിന്നാലെ ഇയാളെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയതായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. ഇത്തരം അതിക്രമങ്ങളില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷമുയര്‍ത്തിയ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായാണ് പ്രതിയായ ഡിഎംകെ നേതാവിനെ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി സ്റ്റാലിന്‍ അറിയിച്ചത്.
Keywords: News, National, Chennai-News, Crime, Crime-News, National-News, Arrested, DMK< Minister, Expelled, Party, Politics, Political Party, Chief Minister, MK Stalin, Molestation, Minor Girl, Chennai: DMK councillor arrested for abusing minor girl.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.