സിബിഐ ചമഞ്ഞ് 315 ലക്ഷം തട്ടിയെടുത്ത കേസ് പ്രധാന പ്രതി ഉത്തർപ്രദേശിൽ പിടിയിൽ റിമാൻഡിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വാട്‌സാപ്പ് ഉപയോഗിച്ച് വീഡിയോ കോൾ ചെയ്താണ് പ്രതികൾ തട്ടിപ്പിന് തുടക്കമിട്ടത്.
● മൊറാഴ പാളിയത്ത് വളപ്പിലെ അശ്വതി ഹൗസിലെ കാറോത്ത് വളപ്പിൽ ഭാർഗ്ഗവനെയാണ് കബളിപ്പിച്ചത്.
● ഭാർഗ്ഗവൻ്റെ അക്കൗണ്ടുകളിൽ നിന്ന് പലതവണകളായി പണം തട്ടിയെടുക്കുകയായിരുന്നു.
● പിടിയിലായ പ്രതി ഒരു കോടി 20 ലക്ഷം രൂപ പിൻവലിച്ചതോടെയാണ് നിർണ്ണായക സൂചന ലഭിച്ചത്.
തളിപ്പറമ്പ്: (KVARTHA) സിബിഐ ചമഞ്ഞ് റിട്ടയേർഡ് ഗവൺമെൻ്റ് ഉദ്യോഗസ്ഥൻ്റെ മൂന്ന് കോടി പതിനഞ്ചരലക്ഷം രൂപ തട്ടിയെടുത്ത സൈബര്‍ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി ഉത്തര്‍പ്രദേശിൽ പിടിയില്‍. ഉത്തര്‍പ്രദേശ് നവാബ്ഗഞ്ച് സ്വദേശി റോഹിത് സര്‍സദിനെയാണ് (32) ജില്ലാ ക്രൈംബ്രാഞ്ച് സംഘം സാഹസികമായി പിടികൂടിയത്.
റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നിര്‍ദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കീര്‍ത്തി ബാബുവിൻ്റെ നേതൃത്വത്തില്‍ എസ്.ഐ. മനോജ് കാനായി, എ.എസ്.ഐ. എസ്.ജി. സതീശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി. അനീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വിദേശത്ത് കഴിയുന്ന മക്കളുള്ള മൊറാഴ പാളിയത്ത് വളപ്പിലെ അശ്വതി ഹൗസില്‍ കാരോത്ത് വളപ്പില്‍ ഭാര്‍ഗ്ഗവനെയാണ് (74) പ്രതികൾ കബളിപ്പിച്ചത്. സി.ബി.ഐയിൽ നിന്നാണ് വിളിക്കുന്നതെന്ന് വിശ്വസിപ്പിച്ച് വാട്‌സാപ്പ് ഉപയോഗിച്ച് വീഡിയോ കോള്‍ ചെയ്താണ് പ്രതികൾ തട്ടിപ്പിന് തുടക്കമിട്ടത്. തുടർന്ന് പരാതിക്കാരനെ നിരീക്ഷണത്തിൽ നിർത്തി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നിന്നും ഒഴിവാക്കുന്നതിന് സഹായം നൽകാമെന്ന് വിശ്വസിപ്പിച്ചു.
2024 സപ്തംബര്‍ 19 നും ഒക്ടോബര്‍ 3നും വൈകുന്നേരം അഞ്ച് മണിക്കുമിടയിലായിരുന്നു സംഭവം. പലതവണകളായി ഭാർഗ്ഗവൻ്റെ മൂന്ന് കോടി 15,50,000 രൂപ പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് തട്ടിയെടുക്കുകയായിരുന്നു. പിടിയിലായ പ്രതി ഒരു കോടി 20 ലക്ഷം രൂപ പിന്‍വലിച്ചതോടെയാണ് ക്രൈംബ്രാഞ്ച് സംഘത്തിന് പ്രതിയെ കുറിച്ച് നിർണായക സൂചന ലഭിച്ചത്. തുടർന്ന് ഉത്തര്‍പ്രദേശിലെത്തിയ സംഘം സാഹസികമായാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: Main accused in the ₹3.15 Crore CBI impersonation cyber fraud arrested in UP.
#CyberFraud #CBIImpersonation #CrimeNews #UPArrest #KeralaPolice #CyberCrime
