പത്ത് ബൈക്കുകളിലായി എത്തിയ ഇരുപതോളം അക്രമികള്‍; ആളുകള്‍ നോക്കിനില്‍ക്കെ അമ്പതോളം കുത്തേറ്റ യുവാവ് അത്യാസന്ന നിലയില്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 02.03.2018) ഡല്‍ഹിയില്‍ ആളുകള്‍ നോക്കിനില്‍ക്കേ ബൈക്കിലെത്തിയ അക്രമികള്‍ ഇരുപതുകാരനെ കുത്തിവീഴ്ത്തി. ഇരുമ്പ് വടികൊണ്ടും കത്തികൊണ്ടും നടത്തിയ ആക്രമണത്തില്‍ അമ്പതോളം കുത്തുകളേറ്റ യുവാവ് ജീവന് വേണ്ടി മല്ലടിക്കുകയാണ്.  ആഷിഷിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്.

ഡല്‍ഹിയിലെ ഖാന്‍പൂരില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു ആക്രമണം. വൈകിട്ട് നാലു മണിയോടെ ബൈക്കിലെത്തിയ അക്രമികള്‍ ആഷിഷിനെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. പത്ത് ബൈക്കുകളിലായി ഇരുപത് പേരാണ് ആഷിഷിനെ ആക്രമിക്കാനെത്തിയത്. ജിമ്മില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ആഷിഷ്.

പത്ത് ബൈക്കുകളിലായി എത്തിയ ഇരുപതോളം അക്രമികള്‍; ആളുകള്‍ നോക്കിനില്‍ക്കെ അമ്പതോളം കുത്തേറ്റ യുവാവ് അത്യാസന്ന നിലയില്‍

ആദ്യം ബൈക്കിലെത്തിയ രണ്ട് പേര്‍ ആഷിഷിനെ തടഞ്ഞു. മിനിട്ടുകള്‍ക്കുള്ളില്‍ ഒന്നിന് പിറകേ ഒന്നായി പത്തോളം ബൈക്കുകളെത്തി. ഇരുപതോളം പേര്‍ വളഞ്ഞ് നിന്ന് ആഷിഷിനെ ആക്രമിക്കുകയായിരുന്നു. പരിസര വാസികളില്‍ ഒരാള്‍ പോലും വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ചില്ല എന്നത് ശ്രദ്ധേയമാണ്. കുത്തേറ്റ് മൃതപ്രായനായ ആഷിഷിനെ ഉപേക്ഷിച്ച് അക്രമികള്‍ പോയ ശേഷമാണ് കാണികള്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഐസി യുവില്‍ ചികില്‍സയിലാണ് ആഷിഷ്.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. എന്നാല്‍ വ്യാഴാഴ്ച രാവിലെയുണ്ടായ വഴക്കാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പരിസര വാസികള്‍ പറയുന്നു. വെള്ളം നിറച്ച ബലൂണ്‍ എറിഞ്ഞ ബാലനെ ചിലര്‍ മര്‍ദ്ദിക്കുന്നത് കണ്ട് ആഷിഷ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണ് തുടര്‍ന്നുണ്ടായത്.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ദൃശ്യമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Ashish was taken to a hospital by locals only after the attackers left. Ashish is in a critical care unit, with not less than 50 knife wounds, say doctors.

Keywords: National, Delhi, Stab, Attack, Gang

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk KAPPA
Desk KAPPA

154168 Articles

Tags

Share this story

wellfitindia