ആളുകള്‍ നോക്കി നില്‍ക്കെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Oct 5, 2021, 08:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 05.10.2021) പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. 30കാരിയായ വിഭ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൊലാപാതക ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതി ദീപക് എന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.
ദ്വാരക ഏരിയയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം നടന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കൈയില്‍ ബാഗുമായി യുവാവ് അടുത്തേക്ക് വരുന്നത് കണ്ട യുവതി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും അടുത്തെത്തിയ യുവാവ് ബാഗില്‍നിന്ന് കത്തിയെടുത്ത് യുവതിയെ പിടിച്ചു നിര്‍ത്തി കഴുത്തറുക്കുകയായിരുന്നു. യുവതി വടിയുമായി ഇയാളെ പ്രതിരോധിക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇയാള്‍ കീഴ്‌പ്പെടുത്തി ആക്രമിക്കുകയായിരുന്നു. യുവതിയെ ഉടന്‍തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ട വിഭയും ഭര്‍ത്താവും ഒരു ചെറിയ പച്ചക്കറിക്കട നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം പ്രതിയുമായി യുവതി വാക്ക് തര്‍കത്തിലേര്‍പെട്ടിരുന്നു. അന്ന് ഇയാള്‍ മദ്യപിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ മര്‍ദനമേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിച്ചു.
അതിനിടെ അക്രമിയെ ആള്‍കൂട്ടത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ച പൊലീസിന്റെ വാഹനവും ക്രുദ്ധരായ ആളുകള്‍ തകര്‍ത്തു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

