Killed | ഗുണ്ടകളുടെ സഹായത്തോടെ യുവാവിനെ ലൈംഗികത്തൊഴിലാളിയായ കാമുകി കൊന്നു കുഴിച്ചു മൂടിയെന്ന കേസ്; തിരച്ചിലിനൊടുവില്‍ വെട്ടിനുറുക്കി തള്ളിയ മൃതദേഹാവശിഷ്ടങ്ങള്‍ കോവളം കടല്‍ക്കരയില്‍ കണ്ടെത്തി

 


ചെന്നൈ: (www.kvartha.com) എയര്‍ലൈന്‍ വിമാനക്കംപനി ജീവനക്കാരനായ യുവാവിനെ ഗുണ്ടകളുടെ സഹായത്തോടെ കാമുകി കൊന്നു കുഴിച്ചു മൂടിയെന്ന കേസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ചെന്നൈയില്‍ കോവളം കടല്‍ക്കരയില്‍ കണ്ടെത്തി. ചെന്നൈ വിമാനത്താവളത്തിലെ തായ് എയര്‍വേയ്സിന്റെ ഗ്രൗന്‍ഡ് സ്റ്റാഫായ എം ജയന്തന്‍ (29) ആണ് കൊല്ലപ്പെട്ടത്.

പൊലീസ് പറയുന്നത്: സംഭവത്തില്‍ പിടിയിലായ കാമുകി ഭാഗ്യലക്ഷ്മി(38) നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് തല അടക്കമുള്ള ഭാഗങ്ങള്‍ കണ്ടെത്തിയത്. ജന്മനാടായ വില്ലുപുരത്തേക്ക് പോകുകയാണെന്ന് അറിയിച്ചിരുന്ന ജയന്തനെ ഇക്കഴിഞ്ഞ മാര്‍ച് 18 മുതലാണ് കാണാതായത്. 

സഹോദരനെ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് ഇയാളുടെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുതുക്കോട്ട സ്വദേശിനിയായ ഭാഗ്യലക്ഷ്മി പിടിയിലായത്. ലൈംഗികത്തൊഴിലാളിയായ യുവതിയെ ജയന്തന്‍ വിവാഹം ചെയ്തിരുന്നു. 19 വയസുള്ള മകനുണ്ടെന്ന വിവരം മറച്ചുവച്ചാണ് യുവതി ജയന്തനുമായി വിവാഹത്തിന് സമ്മതിച്ചത്.

തുടര്‍ന്ന് വിവാഹശേഷവും ഭാഗ്യലക്ഷ്മി ലൈംഗിക തൊഴിലിലേക്ക് തിരിഞ്ഞതോടെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ പിരിഞ്ഞു. പിന്നീട് തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ ജയന്തനെ പുതുക്കോട്ടയിലേക്ക് വിളിച്ചു വരുത്തിയ ശേഷം മറ്റ് മൂന്നുപേരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. 

Killed | ഗുണ്ടകളുടെ സഹായത്തോടെ യുവാവിനെ ലൈംഗികത്തൊഴിലാളിയായ കാമുകി കൊന്നു കുഴിച്ചു മൂടിയെന്ന കേസ്; തിരച്ചിലിനൊടുവില്‍ വെട്ടിനുറുക്കി തള്ളിയ മൃതദേഹാവശിഷ്ടങ്ങള്‍ കോവളം കടല്‍ക്കരയില്‍ കണ്ടെത്തി


കഴിഞ്ഞയാഴ്ച കോവളം ബീചില്‍നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെടുത്തെങ്കിലും തലയും മറ്റു ചില ഭാഗങ്ങളും കാണാതായിരുന്നു. പിന്നീട് നടന്ന തിരച്ചിലില്‍ കോവളം കടല്‍ക്കരയിലെ വെള്ളക്കെട്ടില്‍നിന്ന് എല്ലാ ഭാഗങ്ങളും വീണ്ടെടുക്കാന്‍ കഴിഞ്ഞു. പല ഘട്ടങ്ങളായാണ് പ്രതികള്‍ 400 കിലോമീറ്റര്‍ അകലെ ചെന്നൈവരെയെത്തി മൃതദേഹം കുഴിച്ചിട്ടത്. 

മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ച രണ്ടുപേരെയും പൊലീസ് തിരയുന്നുണ്ട്. ശരീരഭാഗങ്ങള്‍ ജയന്തന്റേതാണെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. ഭാഗ്യലക്ഷ്മിയെ റിമാന്‍ഡ് ചെയ്തു.

Keywords:  News, National-News, Crime-News, Crime, National, Accused, Arrested, Local News, Police, Married, Airline Staff, Case where young man killed by woman in Tamilnadu; Body parts found Kovalam beach.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia