Police Case | ബാല-കോകില ദമ്പതികളുടെ പരാതിയിൽ യൂട്യൂബർ അജു അലക്സിനെതിരെ കേസ്

 
 Actor Bala with his wife Kokila
 Actor Bala with his wife Kokila

Image Credit: Facebook/ Actor Bala

● സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി.
● ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്ന് ബാലയുടെ ആരോപണം.
● ബാലയും എലിസബത്തും തമ്മിൽ സമൂഹമാധ്യമങ്ങളിൽ തർക്കം.
● ബി.എൻ.എസ് 78, 79 ഐ.ടി ആക്ട് പ്രകാരമാണ് കേസ്.

കൊച്ചി: (KVARTHA) യൂട്യൂബർ അജു അലക്സിനെതിരെ പൊലീസ് കേസെടുത്തു. കൊച്ചി സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ബാലയും ഭാര്യ കോകിലയും മുൻ പങ്കാളി എലിസബത്തിനും യൂട്യൂബർ അജു അലക്സിനുമെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നുവെന്നും അപവാദ പ്രചാരണം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ബാലയുടെ പരാതി. ‘ചെകുത്താൻ’ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സുമായി ചേർന്ന് എലിസബത്ത് തുടർച്ചയായി അപമാനിക്കുകയാണെന്നും അജു അലക്സിന് 50 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് അജ്ഞാത ഫോൺ കോൾ വന്നിരുന്നുവെന്നും പണം നൽകാത്തതാണ് അപവാദപ്രചാരണത്തിന് പിന്നിലെന്നും ഇരുവരും ചേർന്ന് തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും ബാല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബാലയുടെ മുൻ പങ്കാളിയും ഗായികയുമായ അമൃത സുരേഷ്, എലിസബത്ത്, അജു അലക്സ് എന്നിവർക്കെതിരെ ബാലയുടെ ഭാര്യ കോകിലയും പരാതി നൽകിയിരുന്നു. ഈ മൂന്ന് പേർ തനിക്കും ബാലയ്ക്കുമെതിരെ അപവാദ പ്രചാരണം നടത്തുന്നു എന്നായിരുന്നു കോകിലയുടെ പരാതിയിൽ ചൂണ്ടിക്കാട്ടിയത്.

കഴിഞ്ഞ കുറച്ചുനാളുകളായി ബാലയും എലിസബത്തും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ച് രംഗത്തെത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരസ്പരം പോരടിക്കുന്നത്. ചില ഘട്ടങ്ങളിൽ ബാലയുടെ ഭാര്യ കോകിലയും വിഷയത്തിൽ ഇടപെടുകയും പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. ഇന്നലെ എലിസബത്തിനെതിരെ കോകില ഒരു വീഡിയോ പങ്കുവെച്ചിരുന്നു. എലിസബത്ത് നേരത്തേ വിവാഹിതയായിരുന്നുവെന്നും ഇത് രഹസ്യമാക്കിവെച്ചായിരുന്നു ബാലയോടൊപ്പം താമസിച്ചത് എന്നുമായിരുന്നു കോകിലയുടെ ആരോപണം. ഇതിന് പിന്നാലെ മറുപടിയുമായി എലിസബത്തും രംഗത്തെത്തി. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട ഡോക്ടറായിരുന്നു തന്റെ ആദ്യ ഭർത്താവെന്നും വെറും മൂന്ന് ആഴ്ചകൾ മാത്രമായിരുന്നു തങ്ങൾ ഒന്നിച്ച് താമസിച്ചതെന്നുമായിരുന്നു എലിസബത്ത് പറഞ്ഞത്. വിവാഹമോചനത്തിന് തന്നെ സഹായിച്ചത് ബാലയായിരുന്നുവെന്നും കൂടെയുണ്ടെന്ന് ധരിച്ചിരുന്ന നടൻ തന്നെ ചതിച്ചെന്നും അയാളെക്കുറിച്ചും വരുന്ന വീഡിയോയിൽ പറയുമെന്നും എലിസബത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലയും കോകിലയും പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പരാതിയുടെ അടിസ്ഥാനത്തിൽ BNS 78,79 ഐ ടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ബാലയ്ക്കെതിരെ മുൻ പങ്കാളിയായിരുന്ന എലിസബത്ത് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നാലെ പ്രത്യാരോപണവുമായി ബാലയും രംഗത്തെത്തിയിരുന്നു.

Kochi Cyber Crime Police have registered a case against YouTuber Aju Alex based on a complaint filed by actor Bala and his wife Kokila. The complaint alleges defamation and insulting womanhood through social media. Bala and Kokila had also filed a complaint against Bala's former partner Elizabeth and Aju Alex, accusing them of continuous harassment and spreading false information.

#Bala #AjuAlex #Kokila #CyberCrime #PoliceCase #MalayalamNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia