Accident | മാഹി - തലശേരി ബൈപ്പാസില്‍ കാർ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ പാഞ്ഞുകയറി കത്തി നശിച്ചു; ഡ്രൈവര്‍ക്ക് പരുക്ക്


● അഴിയൂരിന് അടുത്താണ് അപകടം നടന്നത്.
● തലശ്ശേരിയിൽ നിന്ന് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്
● മാഹി, വടകര എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു
കണ്ണൂർ: (KVARTHA) നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു തീപിടിച്ച് കത്തി നശിച്ചു. അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായി പൊള്ളലേറ്റു. തലശേരി - മാഹി ദേശീയപാത ബൈപ്പാസിൽ അഴിയൂരിന് സമീപം കക്കടവിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം സംഭവിച്ചത്. ഡിവൈഡറിൽ ഇടിച്ച കാർ നിമിഷങ്ങൾക്കകം തീഗോളമായി മാറുകയായിരുന്നു.
തലശ്ശേരി ഭാഗത്ത് നിന്ന് കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, ബൈപ്പാസിലെ സർവീസ് റോഡിന് സമീപം വെച്ചാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. അപകടത്തെ തുടർന്ന് കാറിന് തീപിടിക്കുകയായിരുന്നു. കാർ പൂർണമായും കത്തി നശിച്ചു.
അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഡ്രൈവറെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാഹി, വടകര എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകളും ചോമ്പാല പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കേരള ഫയർഫോഴ്സും പുതുച്ചേരി ഫയർ റെസ്ക്യൂ ടീമും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത് എന്ന് പൊലീസും നാട്ടുകാരും അറിയിച്ചു.
A car caught fire and was completely destroyed after hitting a divider on the Mahe-Thalassery bypass. The driver sustained severe burn injuries and was immediately hospitalized. Firefighters from Mahe and Vadakara, along with Chombala police, conducted rescue operations.
#CarAccident #FireAccident #KeralaAccident #Mahe #Thalassery #RoadSafety