Collision | കരിവെള്ളൂരിൽ വിവാഹസംഘം സഞ്ചരിച്ച കാറിന് ബസിലിടിച്ച് തീപ്പിടിച്ചു; വധൂവരൻമാർ ഉൾപെടെ നാല് പേർക്ക് പരുക്കേറ്റു
Jan 20, 2025, 22:36 IST
Photo: Arranged
ADVERTISEMENT
● അപകടത്തിൽ പെട്ടത് കാസർകോട്ട് നിന്നും അഞ്ചരക്കണ്ടിയിലേക്ക് പോകുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ച വാഹനമാണ്.
● ഫയർഫോഴ്സെത്തി തീയണച്ചു. കാറിൻ്റെ മുൻഭാഗം കത്തി നശിച്ചിട്ടുണ്ട്.
● സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു.
കണ്ണൂർ: (KVARTHA) കണ്ണൂർ - കാസർകോട് ദേശീയപാതയിൽ ജില്ലാ അതിർത്തിയായ കരിവെള്ളൂർ ഓണക്കുന്നിൽ ബസ്സിന് പിന്നിൽ വിവാഹസംഘം സഞ്ചരിച്ച കാർ ഇടിച്ച് തീപിടിച്ചു. വരനും വധുവും ഉൾപ്പെടെ നാല് പേർക്ക് നിസാര പരിക്കേറ്റു.
അപകടത്തിൽ പെട്ടത് കാസർകോട്ട് നിന്നും അഞ്ചരക്കണ്ടിയിലേക്ക് പോകുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ച വാഹനമാണ്. ഫയർഫോഴ്സെത്തി തീയണച്ചു. കാറിൻ്റെ മുൻഭാഗം കത്തി നശിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു.
#KeralaNews #CarAccident #WeddingParty #Karivellur #BusCollision #FireAccident
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
