Student Killed | കാനഡയില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയെ ക്രൂരമായ അതിക്രമത്തിനിരയാക്കി കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Jul 24, 2023, 16:27 IST
ടൊറന്റോ: (www.kvartha.com) കാനഡയിലെ ടൊറന്റോയില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയെ ക്രൂരമായ അതിക്രമത്തിനിരയാക്കി കൊലപ്പെടുത്തിയതായി പൊലീസ്. 24 കാരനായ ഗുര്‍വിന്ദര്‍ നാഥാണ് കൊല്ലപ്പെട്ടത്. ജൂലൈ 9ന് പുലര്‍ചെ 2.10നായിരുന്നു ക്രൂരകൃത്യം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
പൊലീസ് പറയുന്നത്: പഠനത്തിനൊപ്പം ഫുഡ് ഡെലിവറി പാര്‍ടനറായി ജോലി ചെയ്യുകയായിരുന്നു യുവാവ്. പുലര്‍ചെ പിസ ഡെലിവറി ചെയ്യാനായി പ്രദേശത്തെത്തിയ ഗുര്‍വിന്ദര്‍ നാഥിന്റെ വാഹനം പ്രതികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നായിരുന്നു കൊലപാതകം. ഡെലിവറിയുമായി വരുന്നയാളെ ആക്രമിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.
ഒരുസംഘം ആളുകള്‍ ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. നാഥിനെ ക്രൂരമായി ആക്രമിച്ച ശേഷം, അക്രമിസംഘത്തില്‍ ഒരാള്‍ യുവാവിന്റെ വാഹനവുമായി കടന്നുകളഞ്ഞു. സംഭവ സ്ഥലത്തെത്തിയ ചിലര്‍ ഹെല്‍പ് ലൈനില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയില്‍വെച്ച് ജൂലൈ 14ന് നാഥ് മരിച്ചു. ജൂലൈ 27ന് യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കും.
Keywords: News, World, World-News, Crime, Crime-News, Canada, Indian Student, Killed, Canada: Indian Student Killed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.