SWISS-TOWER 24/07/2023

Arrested | 'കാനഡയിലെ മസ്ജിദില്‍ വിശ്വാസിയുടെ നേര്‍ക്ക് വാഹനം ഓടിച്ചു; ഭീഷണിയും മതപരമായ അധിക്ഷേപവും'; വിദ്വേഷ കുറ്റകൃത്യത്തിന് യുവാവ് അറസ്റ്റില്‍; രാജ്യത്തെ ഇസ്ലാമോഫോബിയയെ അപലപിച്ച് മന്ത്രിമാര്‍

 


ഒട്ടാവ: (www.kvartha.com) കാനഡയില്‍ ഒന്റാറിയോ പ്രവിശ്യയിലെ മര്‍ഖം മസ്ജിദില്‍ വിശ്വാസിയുടെ നേരെ വാഹനം ഓടിക്കുകയും ഭീഷണിപ്പെടുത്തുകയും മതപരമായ അധിക്ഷേപം നടത്തുകയും ചെയ്ത വിദ്വേഷ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തതായി കനേഡിയന്‍ പൊലീസ് അറിയിച്ചു. ടൊറന്റോ സ്വദേശിയായ ശരണ്‍ കരുണാകരനെ (28) യാണ് അറസ്റ്റ് ചെയ്തതെന്ന് യോര്‍ക്ക് റീജിയണല്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Arrested | 'കാനഡയിലെ മസ്ജിദില്‍ വിശ്വാസിയുടെ നേര്‍ക്ക് വാഹനം ഓടിച്ചു; ഭീഷണിയും മതപരമായ അധിക്ഷേപവും'; വിദ്വേഷ കുറ്റകൃത്യത്തിന് യുവാവ് അറസ്റ്റില്‍; രാജ്യത്തെ ഇസ്ലാമോഫോബിയയെ അപലപിച്ച് മന്ത്രിമാര്‍

വ്യാഴാഴ്ചയാണ് മര്‍ഖം നഗരത്തിലെ ഡെനിസണ്‍ സ്ട്രീറ്റില്‍ സംഭവം നടന്നത്. ഒരു പുരുഷന്‍ വാഹനത്തില്‍ പള്ളിയിലെത്തുകയും ഒരു വിശ്വാസിയുടെ നേരെ ഭീഷണിപ്പെടുത്തുകയും മതപരമായി അധിക്ഷേപിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. സ്ഥലത്ത് നിന്ന് പുറത്തുപോകുന്നതിന് മുമ്പ് പ്രതി പാര്‍ക്കിംഗ് സ്ഥലത്ത് അപകടകരമായി വാഹനമോടിച്ചതായി പൊലീസ് പറഞ്ഞു. കരുണാകരനെതിരെ ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, അപകടകരമായ ഡ്രൈവിംഗ് എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയെ ഏപ്രില്‍ 11-ന് ജാമ്യത്തിനായി ന്യൂമാര്‍ക്കറ്റിലെ ഒന്റാറിയോ സുപ്പീരിയര്‍ കോടതിയില്‍ ഹാജരാക്കും.

അതേസമയം, കനേഡിയന്‍ സമൂഹത്തില്‍ ഇത്തരം സംഭവത്തിന് സ്ഥാനമില്ലെന്ന് വാണിജ്യ മന്ത്രി മേരി എന്‍ജി പ്രതികരിച്ചു. 'പള്ളികള്‍ സമൂഹത്തിന്റെയും സമാധാനത്തിന്റെയും സ്ഥലങ്ങളാണ് - എല്ലാവര്‍ക്കും അവരുടെ ആരാധനാലയങ്ങളില്‍ സുരക്ഷിതത്വം തോന്നണം. ഈ അക്രമത്തിനും ഇസ്ലാമോഫോബിയയ്ക്കും കാനഡയില്‍ സ്ഥാനമില്ല', അവര്‍ പറഞ്ഞു.

മറ്റൊരു മന്ത്രിയായ അഹ്മദ് ഹുസൈനും ആക്രമണത്തെ അപലപിച്ചു. 'ഇസ്ലാമോഫോബിയ പ്രേരിതമായ ആക്രമണങ്ങളുടെ വര്‍ധനവ് ആശങ്കാകുലമാണ്. അതിനെതിരെ നമ്മള്‍ നിലകൊള്ളണം. വെറുപ്പ് ജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല', അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിനായി തിങ്കളാഴ്ച വാര്‍ത്താ സമ്മേളനം നടത്താന്‍ പദ്ധതിയിടുന്നതായി ഇസ്ലാമിക് സൊസൈറ്റി ഓഫ് മര്‍ഖം അറിയിച്ചു. യോര്‍ക്ക് റീജിയണല്‍ പൊലീസിന്റെ ജില്ലാ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇന്റലിജന്‍സ് യൂണിറ്റും ഹേറ്റ് ക്രൈം യൂണിറ്റും ചേര്‍ന്ന് അന്വേഷണം തുടരുകയാണ്.

Keywords: Canada, Mosque, Arrest, Man, World, World-News, Crime, Crime-News, News, Threatened, Police, Weapon, Attack, Court, Investigation, Canada: 28-year-old man arrested for hate crime at mosque.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia