SC Verdict | വിചാരണ കൂടാതെ ദീര്‍ഘകാലം തടവില്‍ പാര്‍പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി; 4 വര്‍ഷമായി തടവില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം

 


ന്യൂഡെല്‍ഹി: (www.kvartha.com) വിചാരണ കൂടാതെ പ്രതിയെ ദീര്‍ഘകാലം തടവില്‍ പാര്‍പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. നാല് വര്‍ഷമായി തടവില്‍ കഴിയുന്ന പശ്ചിമ ബംഗാള്‍ സ്വദേശികളായ രണ്ട് പേര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. വിചാരണ കൃത്യമായി ആരംഭിക്കാതെ ദീര്‍ഘകാലം ജയിലില്‍ അടയ്ക്കുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, പിഎസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യാപേക്ഷയില്‍ പറഞ്ഞു.
               
SC Verdict | വിചാരണ കൂടാതെ ദീര്‍ഘകാലം തടവില്‍ പാര്‍പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി; 4 വര്‍ഷമായി തടവില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം

414 കിലോ നിരോധിത കഞ്ചാവ് പിടിച്ചെടുത്തുവെന്നാരോപണത്തില്‍ 2018 ലാണ് രണ്ട് പേരും അറസ്റ്റിലായത്. കഴിഞ്ഞ നാല് വര്‍ഷമായി രണ്ട് പ്രതികളും ജയിലിലാണ്. വിചാരണ പോലും ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

നാല് വര്‍ഷമായി തുടരുന്ന ഈ കേസില്‍ ഒന്നാം സാക്ഷിയുടെ വിസ്താരം ഇതുവരെ നടന്നിട്ടില്ലെന്നും ബെഞ്ച് പറഞ്ഞു. അതേസമയം ഹര്‍ജിക്കാര്‍ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവരെ ജയിലിലടക്കാന്‍ വിചാരണ കോടതിയെ അനുവദിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Keywords:  Latest-News, National, Top-Headlines, Court Order, Verdict, Supreme Court of India, Criminal-Participate, Criminal Case, Crime, Supreme Court Says, 'Can Not Allow Incarceration For Long Without Trial', Supreme Court Says.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia