SC Verdict | 'ഒന്നിലധികം സ്ത്രീകളെ ബാധിക്കുന്ന കേസുകള്‍ ഒന്നിച്ചാക്കാന്‍ കഴിയുമോ?'; ബുള്ളി ബായ് ആപ് കേസിലെ പ്രതിയുടെ ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി; അന്വേഷണം സ്റ്റേ ചെയ്യാനും വിസമ്മതിച്ചു
Aug 12, 2022, 14:01 IST
ന്യൂഡെല്‍ഹി: (www.kvartha.com) തനിക്കെതിരായ ഒന്നിലധികം കേസുകള്‍ ഒരുമിച്ചാക്കണമെന്ന് ആവശ്യപ്പെട്ട് ബുള്ളി ബായ് ആപ് സൃഷ്ടിച്ച കേസിലെ കുറ്റാരോപിതനായ ഔംകാരേശ്വര്‍ താകൂര്‍ നല്‍കിയ ഹര്‍ജി കേള്‍ക്കാന്‍ സുപ്രീം കോടതി വെള്ളിയാഴ്ച സമ്മതിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ല. ഡെല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര പൊലീസിന് കോടതി നോടീസും അയച്ചു.
'സുള്ളി ഡീലുകളും ബുള്ളി ബായ് ആപും രണ്ട് സംഭവങ്ങളാണ്. നിങ്ങള്‍ ഒന്നിലധികം സ്ത്രീകളുടെ ഫോടോകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇരകളെല്ലാം പലതരത്തില്‍ പീഡിതരായ വ്യക്തികളാണ്. രണ്ട് വെബ്‌സൈറ്റുകളും നിങ്ങളുടേതായതിനാല്‍ എഫ്‌ഐആര്‍ ഒന്നാക്കണമെന്ന് നിങ്ങള്‍ പറയുന്നുണ്ടോ?' ജസ്റ്റിസ് കൗള്‍ ചോദിച്ചു. 'ഒരു വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതെന്തും ഒരു എഫ്‌ഐആറിന് കീഴില്‍ വേണമെന്ന് നിങ്ങള്‍ പറയുമോ? അത് ഒരു പ്രത്യേക നടപടിയായിരിക്കില്ലേ?', ബെഞ്ച് ചോദിച്ചു.
മുസ്ലീം സ്ത്രീകളെ ഓണ്‍ലൈന്‍ വില്‍പനയ്ക്ക് എന്ന അവകാശപ്പെട്ട, വിവാദ വെബ്‌സൈറ്റുകളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ഔംകരേശ്വര്‍ താകൂര്‍ ഡെല്‍ഹിയിലും യുപിയിലും കുറഞ്ഞത് മൂന്ന് വ്യത്യസ്ത കേസുകളെങ്കിലും നേരിടുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ഓംകാരേശ്വര്‍ താകൂര്‍ ഒന്നിലധികം എഫ്‌ഐആറുകള്‍ നേരിടുന്നുണ്ടെന്നും കേസുകള്‍ ഒരുമിച്ച് ചേര്‍ക്കണമെന്നും ജസ്റ്റിസുമാരായ എസ് കെ കൗള്‍, എംഎം സുന്ദ്രേഷ് എന്നിവരുടെ ബെഞ്ചിന് മുന്നില്‍ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഈ കേസില്‍ ഇളവ് നല്‍കാനാകുമോയെന്ന് ബെഞ്ച് ആരാഞ്ഞു.
വിഷയം പരിശോധിക്കാമെന്ന് ബെഞ്ച് സമ്മതിച്ചെങ്കിലും താകൂറിന് ഇളവ് നല്‍കാമെന്ന് ബോധ്യമില്ലെന്ന് നിരീക്ഷിച്ചു. ഒടുവില്‍ കോടതി പൊലീസിന് നോടീസ് അയച്ചെങ്കിലും അന്വേഷണം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. കേസില്‍ ഇനി സെപ്റ്റംബര്‍ ആദ്യവാരം വാദം കേള്‍ക്കും. സുള്ളി ഡീല്‍സ് ആപിന്റെ സ്രഷ്ടാവ് എന്ന് പറയുന്ന ഓംകരേശ്വര്‍ താകൂറിനെ ഡെല്‍ഹി പൊലീസ് ഇന്‍ഡോറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ബിസിഎ ബിരുദധാരിയായ താകൂര്‍ നിരവധി മുസ്ലീം സ്ത്രീകളുടെ ഫോേടാകള്‍ ലേലത്തിനായി അപ്ലോഡ് ചെയ്യുന്ന ആപ് സൃഷ്ടിച്ചെന്ന കേസിലാണ് പിടിയിലായത്.

Keywords: Latest-News, National, Top-Headlines, Supreme Court of India, Verdict, Court, Investigates, Crime, Can FIRs be clubbed when multiple women affected, SC asks Sulli Deals app accused.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.