Killed | 'വീട് വൃത്തിയാക്കുന്നതിനിടെ കംപ്യൂടറില്‍ സ്‌ക്രീന്‍സേവറായി തന്റെ നഗ്‌നചിത്രം; രണ്ടാനച്ഛനെ യുവതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി'
Dec 13, 2022, 12:32 IST
കാലിഫോര്‍ണിയ: (www.kvartha.com) തന്റെ നഗ്‌നചിത്രം കംപ്യൂടറിന്റെ സ്‌ക്രീന്‍സേവറായി വച്ച രണ്ടാനച്ഛനെ യുവതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. 64 -കാരനായ മെറിമാന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 39 -കാരിയായ ഇന്റീരിയര്‍ ഡിസൈനര്‍ ജേഡ് ജാങ്ക്‌സിനെ അറസ്റ്റ് ചെയ്തു.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കാലിഫോര്‍ണിയയിലെ സോളാന ബീചിലെ വീട് വൃത്തിയാക്കുന്നതിനിടയിലാണ് മെറിമാന്റെ കംപ്യൂടറില്‍ തന്റെ നഗ്‌നചിത്രം ജാങ്ക്സ് കാണുന്നത്. അതോടെ അവളാകെ പതറിപ്പോവുകയായിരുന്നു എന്ന് ഡെപ്യൂടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജോര്‍ജ് ഡെല്‍ പോര്‍ടിലോ പറഞ്ഞു.
കംപ്യൂടര്‍ കൂടുതല്‍ പരിശോധിച്ചതോടെ തന്റെ അനേകം നഗ്‌നചിത്രങ്ങള്‍ അവള്‍ അതില്‍ കണ്ടെത്തി. അവയെല്ലാം ജാങ്ക്‌സ് തന്റെ കാമുകന് അയച്ചു കൊടുത്ത ചിത്രങ്ങളായിരുന്നു. അവ എങ്ങനെ ഇയാളുടെ കംപ്യൂടറിലെത്തിയെന്നത് വ്യക്തമല്ല. ഏതായാലും ഇത് കണ്ടതോടെ ജാങ്ക്‌സിന് നിയന്ത്രിക്കാനായില്ല. അതോടെ ജാങ്ക്‌സ് മെറിമാനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
മെറിമാനും ജാങ്ക്‌സിന്റെ അമ്മയും തമ്മില്‍ ബന്ധം വേര്‍പിരിഞ്ഞിരുന്നു. എങ്കിലും പ്രായമായ മെറിമാനെ ജാങ്ക്‌സാണ് മിക്കവാറും നോക്കിയിരുന്നത്. ഇരുവരും കൂടി ബടര്‍ഫ്‌ലൈ ഫാംസ് എന്ന ഒരു നോണ്‍ പ്രോഫിറ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂഷനും നടത്തുന്നുണ്ട്.
തുടര്‍ന്ന് മെറിമാനെ കൊല്ലുന്നതിനായി ആദ്യം ജാങ്ക്‌സ് ഓവര്‍ഡോസ് മരുന്ന് നല്‍കി. എന്നാല്‍, മെറിമാന്‍ ഉണര്‍ന്നതോടെ കാര്യം സാധിച്ചില്ല. അതോടെ, ജാങ്ക്‌സ് അയാളെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നാലെ, ശവശരീരം മറവ് ചെയ്യാന്‍ ഒരു സുഹൃത്തിന്റെ സഹായവും തേടി.
താന്‍ രണ്ടാനച്ഛനെ കൊലപ്പെടുത്തി എന്നും ശവശരീരം തനിക്ക് തനിച്ച് മറവു ചെയ്യാന്‍ സാധിക്കില്ല അതിനാല്‍ സഹായിക്കണം എന്നുമാണ് ജാങ്ക്‌സ് ആവശ്യപ്പെട്ടത്. എന്നാല്‍, സുഹൃത്തായ സിപ്‌ലിയാക് തനിക്ക് അതിന് സാധിക്കില്ല എന്ന് അറിയിക്കുകയായിരുന്നു. സിപ്‌ലിയാക് തന്നെയാണ് പിറ്റേന്ന് പൊലീസിനെ വിളിച്ച് ഇങ്ങനെ ഒരു കൊലപാതകം ജാങ്ക്‌സ് നടത്തിയ കാര്യം അറിയിച്ചത്. ജാങ്ക്‌സ് ഇക്കാര്യം പറഞ്ഞ് സുഹൃത്തിന് അയച്ച മെസേജും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
പൊലീസെത്തി താമസസ്ഥലത്ത് തെരച്ചില്‍ നടത്തുകയും മെറിമാന്റെ മൃതദേഹം കണ്ടെത്തി. ഇപ്പോള്‍ കേസില്‍ വിചാരണ നടന്നു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,World,international,Killed,Crime,Photo,Police,Local-News,Arrested, California: Interior designer ‘kills’ man after finding her pics on his computer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.