Police Booked | ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ച് അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി; വിദ്യാര്‍ഥിക്ക് പരുക്ക്; പൊലീസ് കേസെടുത്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കോഴിക്കോട്: (www.kvartha.com) കൊടിയത്തൂരില്‍ ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ച് അധ്യാപകന്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി. പരുക്കേറ്റ കൊടിയത്തൂര്‍ പിടിഎംഎച്ച് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മാഹിന്‍ ആശുപത്രിയില്‍ ചികിത്സ തേടി. 
Aster mims 04/11/2022

അറബിക് അധ്യാപകന്‍ കമറുദ്ദീന്‍ മര്‍ദിച്ചന്ന് മാഹിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അധ്യാപകനെതിരെ മുക്കം പൊലീസ് കേസെടുത്തു. വരാന്തയില്‍ കൂടെ പോവുകയായിരുന്ന കമറുദ്ദീന്‍ ക്ലാസില്‍ കയറി മാഹിനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.  

ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ മാഹീന് വ്യാഴാഴ്ച പുലര്‍ചയോടെ വേദന കൂടി. രാത്രി ഒരു മണിയോടെയാണ് മാഹിനെ ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് പിതാവ് പറയുന്നു. കുട്ടിയുടെ ഷോള്‍ഡര്‍ ഭാഗത്തേറ്റ നിരന്തര മര്‍ദനത്തെ തുടര്‍ന്ന് പേശികളില്‍ ചതവുണ്ടായിയെന്നും എന്നാല്‍ കയ്യില്‍ പൊട്ടലില്ലെന്നുമാണ് വിവരം. 

Police Booked | ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ച് അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി; വിദ്യാര്‍ഥിക്ക് പരുക്ക്; പൊലീസ് കേസെടുത്തു


മാഹിന്റെ ക്ലാസ് അധ്യാപകനല്ല കമറുദ്ദീനെന്നും എന്നാല്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്‌കൂളില്‍ പോയ സമയത്ത് അവിടെയുണ്ടായിരുന്ന അധ്യാപകര്‍, കമറുദ്ദീനെ ന്യായീകരിക്കാനാണ് ശ്രമിച്ചതെന്നും പിതാവ് കുറ്റപ്പെടുത്തി. ബാലാവകാശ നിയമം, ഐപിസി 341, 323 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കമറുദ്ദീനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

Keywords:  News,Kerala,State,Kozhikode,Local-News,Complaint,Father,Teacher, Student,Assault,Case,Crime,Police, Calicut: Complaint that Student Assaulted by teacher, Police booked 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia