ടിപി വിധത്തില്‍ സിപിഎം ഏതന്വേഷണവും നേരിടും: യെച്ചൂരി

 


ടിപി വിധത്തില്‍ സിപിഎം ഏതന്വേഷണവും നേരിടും: യെച്ചൂരി
ന്യൂഡല്‍ഹി: ടി പി ചന്ദ്രന്ദശേഖരന്‍ വധത്തില്‍  സി പി എം ഏതന്വേഷണത്തിനും തയാറാണെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ടി പി വധത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാണ് സി പി എമ്മിന്റെ നിലപാട്. കൊലപാതകത്തില്‍ സി പി എമ്മിന് പങ്കില്ല. ഇത് നേരത്തേയും വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ക്കെങ്കിലും കൊലപാതകവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു.

ടി പി വധത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന ആര്‍ എം പിയുടെയും ചന്ദ്രശേഖരന്റെ ഭാര്യ
രമയുടെയും ആവശ്യം ന്യായമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. വി എസ്സിന്റെ നിലപാടിനോട് യോജിക്കുന്ന തരത്തിലാണിപ്പോല്‍ യെച്ചൂരിയുടെ പ്രതികരണം. സി പി എമ്മിന്റെ സംസ്ഥാന നേതൃത്വം സി ബി ഐ അന്വേഷണത്തെ സ്വാഗതം ചെയ്യില്ലെന്ന് വിലയിരുത്തപ്പെടുന്ന അവസ്ഥയിലാണ് യെച്ചൂരിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

SUMMARY: c p m ready to face any investigation: sitaram yechury

key words: sitaram yechury, The Special Investigation Team, investigating ,  Revolutionary Marxist Party, RMP, T P Chandrasekharan, chargesheet ,  RMP leader, Vadakara Judicial First Class Magistrate Court , CPM Onchiyam Area Committee, secretary C H Asokan, Area Committee member K K Krishnan, Kunnummakkara Local Committee member K C Ramachandran, Panur Area Committee member P P Ramakrishnan, gangsters Kirmani Manoj, M C Anoop, T K Rajeesh, Sijith alias Annan, Kajoor Ajesh, Chetty Shaji, Pondi Shaji , Jamintavida Biju,  P P Ramakrishnan, T P Murder,Onchiyam, Eramala, Azhiyur ,Chorode ,Vadakara.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia