Arrested | ഹജ്ജ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ആക്രമിക്കുകയും യാത്രക്കാരെ മര്‍ദിക്കുകയും ചെയ്തെന്ന കേസില്‍ 6 പേര്‍ അറസ്റ്റില്‍
May 26, 2023, 18:22 IST
ജയ്പൂര്‍: (www.kvartha.com) രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് ജയ്പൂര്‍ വിമാനത്താവളത്തിലേക്ക് ഹജ്ജ് തീര്‍ഥാടകരുമായി പോവുകയായിരുന്ന ബസിന് നേരെ കല്ലെറിയുകയും യാത്രക്കാരെ മര്‍ദിക്കുകയും ചെയ്തെന്ന കേസില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ചില അജ്ഞാതര്‍ തങ്ങളുടെ ബസ് തടഞ്ഞുനിര്‍ത്തി കല്ലെറിയുകയായിരുന്നുവെന്ന് തീര്‍ഥാടകര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി കല്ലുകള്‍ ഗ്ലാസുകളിലൂടെ തുളച്ചുകയറുകയും യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി തീര്‍ഥാടകര്‍ കൂട്ടിച്ചേര്‍ത്ത.
പ്രദേശത്തെ മഹേഷ് സുമന്‍, സുനില്‍ സുമന്‍, അനില്‍ സൈനി, കാലു എന്ന രാഹുല്‍ എന്നിവര്‍ അടക്കമുള്ളവരാണ് പിടിയിലായത്. ഹജ്ജ് തീര്‍ഥാടകരുടെ ബസിനു നേരെ കല്ലേറുണ്ടായ സംഭവത്തില്‍ രോഷാകുലരായ പ്രദേശവാസികളില്‍ ചിലര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ രാജസ്ഥാന്‍ പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ച് പ്രതികളെ പിടികൂടുകയായിരുന്നു. മെയ് 24ന് രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് കോട്ട എസ് പി ശരദ് ചൗധരിയെ ഉദ്ധരിച്ച് ഇ ടിവി റിപ്പോര്‍ട്ട് ചെയ്തു.
അക്രമികള്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

Keywords: Rajasthan News, Jaipur News, Arrested, Crime News, Hajj Pilgrims Attacked, National News, Bus carrying Hajj pilgrims attacked: 6 arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.