നാല്‍ക്കാലിയോട് ക്രൂരത; പുരയിടത്തില്‍ കെട്ടിയിട്ട ഒന്നരവയസുള്ള പോത്തിന്റെ ചെവികള്‍ അറുത്തുമാറ്റുകയും വയറ്റില്‍ കത്തി കുത്തിയിറക്കി പരിക്കേല്പിച്ചതായും പരാതി
Sep 24, 2021, 09:47 IST
ആലപ്പുഴ: (www.kvartha.com 24.09.2021) പുരയിടത്തില്‍ കെട്ടിയിട്ട ഒന്നരവയസുള്ള പോത്തിനെ സാമൂഹിക വിരുദ്ധര്‍ കത്തികൊണ്ട് കുത്തി പരിക്കേല്പിച്ചതായി പരാതി. തകഴിയിലെ ചിറയകം വടക്കേമണ്ണട രാഹുല്‍ വളര്‍ത്തുന്ന പോത്തിനെയാണ് ആക്രമിച്ചത്. പുരയിടത്തില്‍ കെട്ടിയിട്ട പോത്തിന്റെ ചെവികള്‍ അറുത്തുമാറ്റുകയും വയറ്റില്‍ കത്തി കുത്തിയിറക്കി പരിക്കേല്പിച്ചതായും പരാതിയില്‍ പറയുന്നു.
ബുധനാഴ്ച രാത്രിയാണ് പോത്തിനെ ആക്രമിച്ചതെന്ന് രാഹുല്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് മാരകമായി പരിക്കേറ്റ നിലയില്‍ പോത്തിനെ കണ്ടത്. രാഹുലിന്റെ വീടിന് സമീപത്തെ 60ല്‍ ഷാപ്പിന്റെ സമീപത്തെ പുരയിടത്തിലാണ് പോത്തിനെ കെട്ടിയിരുന്നത്. കെട്ടിയിട്ട സ്ഥലത്തുനിന്ന് കുറച്ച് മാറിയാണ് പോത്തിനെ കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ രക്തം വാര്‍ന്നതിനാല്‍ പോത്ത് ഏറെ അവശനിലയിലായിരുന്നുവെന്ന് രാഹുല്‍ അറിയിച്ചു.
പോത്തിനെ ഉടന്‍തന്നെ മൃഗാശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പോത്ത് അപകട നില തരണം ചെയ്തിട്ടില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. നാല്‍ക്കാലിയോട് ക്രൂരത കാട്ടിയവരെ കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗം ബെന്സന് ജോസഫ് സംഭസ്ഥലത്തെത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.