Health Crisis | മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചു; കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കോഴിക്കോട് വ്യാപാരിയായ സാഹിര്‍ ഹിദായത്ത് നഗറിലും അനുജന്‍ അന്‍വര്‍ ഇരിക്കൂറിലുമാണ് താമസം
● ഇരുവരും കുടുംബസമേതം ഒരുമിച്ചു യാത്ര പോയതായി പറയുന്നു
● പിന്നീട് മഞ്ഞപ്പിത്ത ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു
● കുടുംബാംഗങ്ങളുടെ നില മെച്ചപ്പെട്ടുവരുന്നു
തളിപ്പറമ്പ്: (KVARTHA) മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചു. കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. തളിപ്പറമ്പ് മന്നയ്ക്ക് സമീപം ഹിദായത്ത് നഗര്‍ റഷീദാസില്‍ എം സാഹിര്‍ (40), അനുജന്‍ അന്‍വര്‍ (36) എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
സാഹിര്‍ ചൊവ്വാഴ്ചയും അന്‍വര്‍ ബുധനാഴ്ചയുമാണ് മരിച്ചത്. ഇരുവരുടെയും കുടുംബാംഗങ്ങളുടെ നില മെച്ചപ്പെട്ട് വരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കോഴിക്കോട് വ്യാപാരിയായ സാഹിര്‍ ഹിദായത്ത് നഗറിലും അനുജന്‍ അന്‍വര്‍ ഇരിക്കൂറിലുമാണ് താമസം.
ഇരുവരും കുടുംബസമേതം ഒരുമിച്ചു യാത്ര പോയതായി പറയുന്നു. പിന്നീട് മഞ്ഞപ്പിത്ത ലക്ഷണം കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്തു.
ഹിദായത്ത് നഗറില്‍ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ 15 ഓളം മഞ്ഞപ്പിത്തം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും കിണറുകളിലെ വെള്ളം പരിശോധന ഉള്‍പ്പെടെയുള്ള പ്രവൃത്തികളും നടത്തി വരികയായിരുന്നു.
ഇരുവരും മരിച്ച സാഹചര്യത്തില്‍ സമീപത്തുള്ള വീടുകളിലെ വെള്ളം പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് അധികൃതര്‍ ശേഖരിച്ചു വരികയാണ്. തളിപ്പറമ്പിലെ വ്യാപാരിയായിരുന്ന പരേതനായ പിസിപി മുഹമ്മദ് ഹാജിയുടെ മക്കളാണ് ഇരുവരും.
#HepatitisOutbreak, #KeralaNews, #HealthAlert, #PublicHealth, #Tragedy
