SWISS-TOWER 24/07/2023

റോഡിലൂടെ പോയപ്പോള്‍ നായ കുരച്ചു; പ്രകോപിതനായ യുവാവ് സഹോദരനൊപ്പം വന്ന് വടിവാള്‍ കൊണ്ട് നായയെ തുരുതുരാ വെട്ടി; തടയാന്‍ ചെന്ന ഉടമയ്ക്കും മര്‍ദനം; വീട്ടുപകരണങ്ങളും നശിപ്പിച്ചു; സംഭവത്തിനുശേഷം സ്ഥലംവിട്ട യുവാക്കളെ പോലീസ് തെരയുന്നു

 


ADVERTISEMENT

തിരുവല്ല: (www.kvvartha.com 22.10.2019) റോഡിലൂടെ പോയപ്പോള്‍ നായ കുരച്ചു. പ്രകോപിതനായ യുവാവ് സഹോദരനൊപ്പം വന്ന് വടിവാള്‍ കൊണ്ട് നായയെ തുരുതുരാ വെട്ടി. തടയാന്‍ ചെന്ന ഉടമയ്ക്കും മര്‍ദനം. വീട്ടുപകരണങ്ങളും നശിപ്പിച്ചു.സംഭവത്തിനുശേഷം സ്ഥലംവിട്ട യുവാക്കളെ പോലീസ് തെരയുന്നു. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം.

സംഭവത്തില്‍ വളര്‍ത്തുനായയെ വടിവാള്‍കൊണ്ടു വെട്ടിയതിനും വീട് ആക്രമിച്ചതിനും സഹോദരങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു. നന്നൂര്‍ പല്ലവിയില്‍ അജിത് (40), സഹോദരന്‍ അനില്‍ (35) എന്നിവര്‍ക്കെതിരെയാണ് തിരുവല്ല പോലീസ് കേസെടുത്തത്. മൃഗാവകാശ സമിതിയായ എസ്പിസിഎയും (സൊസൈറ്റി ഫോര്‍ ദ് പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ്) സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

റോഡിലൂടെ പോയപ്പോള്‍ നായ കുരച്ചു; പ്രകോപിതനായ യുവാവ് സഹോദരനൊപ്പം വന്ന് വടിവാള്‍ കൊണ്ട് നായയെ തുരുതുരാ വെട്ടി; തടയാന്‍ ചെന്ന ഉടമയ്ക്കും മര്‍ദനം; വീട്ടുപകരണങ്ങളും നശിപ്പിച്ചു; സംഭവത്തിനുശേഷം സ്ഥലംവിട്ട യുവാക്കളെ പോലീസ് തെരയുന്നു

സംഭവം ഇങ്ങനെയാണ്;

അജിത് റോഡിലൂടെ പോയപ്പോള്‍ ഐശ്വര്യ ഭവനില്‍ സന്തോഷ് കുമാറിന്റെ വളര്‍ത്തു നായ കുരച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കുര നിര്‍ത്താത്തതിനെ തുടര്‍ന്ന് പ്രകോപിതനായ സന്തോഷ് കാര്‍പോര്‍ച്ചില്‍ കയറി നായയെ അടിച്ചു. തടയാനെത്തിയ സന്തോഷ് കുമാറിനെയും മര്‍ദിച്ചു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിപ്പോയ അജിത് സഹോദരന്‍ അനിലുമായെത്തി വീണ്ടും ആക്രമണം നടത്തി.

നായയുടെ ശരീരത്തില്‍ അഞ്ച് വെട്ടുകള്‍ ഉണ്ട്. മുറിവേറ്റ നായയെ വീട്ടുകാര്‍ മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സിച്ചു. സന്തോഷ് കുമാറിന്റെ കാര്‍, ടിവി, വീട്ടുപകരണങ്ങള്‍ എന്നിവ നശിപ്പിച്ചതായും പരാതിയുണ്ട്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് സിഐ കെ ബൈജു കുമാര്‍ പറഞ്ഞു. ഉടന്‍തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് സിഐ പറഞ്ഞു.

അജിത്തിനെ കാണുമ്പോള്‍ നായ കുരയ്ക്കുന്നത് പതിവായിരുന്നു. ഇതിന്റെ പ്രകോപനമാണ് വീടു കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Brothers attacked dog for barking, News, Local-News, Crime, Criminal Case, attack, Police, Case, Arrest, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia