ഒരു നാടിന്റെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടു; കുഞ്ഞുജസീറ്റ അമ്മിഞ്ഞപ്പാല്‍ നുണഞ്ഞു, ദഹനപ്രക്രിയകള്‍ നടക്കുന്നു
Jun 24, 2020, 16:31 IST
ADVERTISEMENT
അങ്കമാലി: (www.kvartha.com 24.06.2020) പ്രാര്‍ത്ഥനയ്ക്ക് ഒടുവില്‍ ഫലം കാണുന്നു. ആശുപത്രിയില്‍ ചികിത്സ തുടരവെ കുഞ്ഞു ജസീറ്റ അമ്മിഞ്ഞപ്പാല്‍ നുണഞ്ഞു. പിതാവിന്റെ ക്രൂരതയ്ക്കിരയായ അമ്പത്തിയെട്ടു ദിവസം പ്രായമുള്ള ജെസീറ്റ മേരി ഷൈജുവിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗം അറിയിച്ചു.
തലച്ചോറിനകത്ത് കെട്ടിക്കിടന്ന രക്തം ചെറിയ ട്യൂബു വഴി പുറത്തെത്തിക്കാന്‍ നടത്തിയ ഡോക്ടര്‍മാരുടെ ശ്രമമാണ് വിജയം കണ്ടത്. ശസ്ത്രക്രിയ പൂര്‍ത്തിയായി ഒരു ദിവസം പിന്നിടുമ്പോള്‍ കുട്ടി മുലപ്പാല്‍ കുടിക്കാനാരംഭിച്ചു. ദഹനപ്രക്രിയ നടക്കുന്നു, കൈകാലുകള്‍ തനിയെ ചലിപ്പിക്കുന്നുണ്ട്. കരയുകയും കണ്ണുകള്‍ തനിയെ തുറക്കുകയും ചെയ്യുന്നു. മറ്റ് അസുഖങ്ങളുമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.
കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശുഭസൂചനയായാണ് ഈ പ്രതികരണങ്ങളെ ഡോക്ടര്‍മാര്‍ കാണുന്നത്. ഇനി മരുന്നുകളിലൂടെ സാധാരണനില കൈവരിക്കണം. പരിക്കേറ്റ ശേഷം നിരന്തരമായി അപസ്മാരം വരുന്ന അവസ്ഥയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വരെ വേദന കൂടുമ്പോള്‍ മാത്രമാണ് പ്രതികരിച്ചിരുന്നത്. അടുത്ത 36 മണിക്കൂര്‍ കൂടി നിര്‍ണായകമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.
പെണ്‍കുഞ്ഞായതിനാലും പിതൃത്വത്തിലെ സംശയവും മൂലം അച്ഛന്‍ ഷൈജു തോമസ് കാലില്‍ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞതായാണ് കുഞ്ഞിന്റെ അമ്മ നേപ്പാള്‍ സ്വദേശിനി സഞ്ജാ മയ പറയുന്നത്. ഷൈജു തോമസ് റിമാന്‍ഡിലാണ്.

Keywords: News, Kochi, Baby, Food, hospital, Treatment, Doctor, Father, Mother, Police, Crime, Breast feeding to Jessita
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.