Assaulted | 'സഹോദരന്റെ 15കാരിയായ മകള്‍ക്കൊപ്പം കിടക്ക പങ്കിട്ട ഭര്‍ത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്ത് ക്ലോസറ്റിലിട്ടു'
Dec 27, 2023, 15:57 IST
സാവോ പോളോ: (KVARTHA) സഹോദരന്റെ കൗമാരക്കാരിയായ മകളോട് ലൈംഗികാതിക്രമം കാണിച്ച ഭര്‍ത്താവിനോട് പക വീട്ടി യുവതി. ഭര്‍ത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്ത് ശുചിമുറിയിലെ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു കളഞ്ഞതായി റിപോര്‍ട്.
ബ്രസീലിലെ സാവോ പോളോയിലെ അതിബായിയിലാണ് സംഭവം. കൃത്യത്തിന് പിന്നാലെ 39കാരിയായ യുവതി പൊലീസില്‍ കീഴടങ്ങി. ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഭര്‍ത്താവിനെ കട്ടിലില്‍ കൈകാലുകള്‍ കെട്ടിയിട്ട ശേഷമാണ് ജനനേന്ദ്രിയം മുറിച്ചു മാറ്റിയതെന്നാണ് റിപോര്‍ട്. തുടര്‍ന്ന് അതിന്റെ ചിത്രം പകര്‍ത്തുകയും ശുചിമുറിയില്‍ കൊണ്ടുപോയി ഫ്‌ലഷ് ചെയ്ത് കളയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലെത്തി യുവതി ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
തന്റെ സഹോദരന്റെ 15 വയസുള്ള പുത്രിക്കൊപ്പം ഭര്‍ത്താവ് കിടക്ക പങ്കിടുന്നത് കണ്ടതാണ് ഇത്തരത്തില്‍ ഒരു കൃത്യം ചെയ്യാന്‍ പ്രകോപിപ്പിച്ചതെന്ന് 39കാരി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. മുറിച്ച് മാറ്റിയാലും ജനനേന്ദ്രിയം തുന്നി ചേര്‍ക്കാന്‍ കഴിയുമെന്ന് താന്‍ കേട്ടിട്ടുണ്ടെന്നും അതിനാലാണ് തിരിച്ച് കിട്ടാതിരിക്കാന്‍ വേണ്ടി ഒഴുക്കി കളഞ്ഞതെന്നും അവര്‍ പറഞ്ഞതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, World, World-News, Crime, Crime-News, Brazilian Woman, Assaulted, Man, Allegedly, Sleep, 15-Year-Old, Niece, Report, Husband, Police, Brazilian woman assaulted man for allegedly sleeping with 15-year-old niece: report.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.