Investigation | പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്കായി ഊർജിത തിരച്ചിലുമായി പൊലീസ്; സംസ്ഥാനം വിട്ടതായും ഉടൻ പിടിയിലായേക്കുമെന്നും സൂചന; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

 


തിരുവനന്തപുരം: (www.kvartha.com) കാട്ടാക്കടയിൽ കാറിടിച്ച് സൈകിൾ യാത്രികനായ പത്താംക്ലാസുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയ സാഹചര്യത്തിൽ പ്രതി ഉടൻ പൊലീസ് പിടിയിലാവാൻ സാധ്യതയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കുറ്റാരോപിതനായ പ്രിയരഞ്ജൻ വിദേശത്തേക്ക് കടന്നിരിക്കാമെന്ന സംശയം നേരത്തെ ഉയർന്നിരുന്നുവെങ്കിലും ഇപ്പോൾ കേരളം മാത്രമേ വിട്ടിട്ടുള്ളെന്ന നിഗമനത്തിലാണ് പൊലീസുള്ളത്.

Investigation | പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്കായി ഊർജിത തിരച്ചിലുമായി പൊലീസ്; സംസ്ഥാനം വിട്ടതായും ഉടൻ പിടിയിലായേക്കുമെന്നും സൂചന; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

ഓഗസ്റ്റ് 30ന് ആണ് പുളിങ്കോട് ക്ഷേത്രത്തിന് സമീപം വച്ച് പത്താം ക്ലാസ് വിദ്യാർഥി പൂവച്ചൽ പുളിങ്കോട് അരുണോദയത്തിലെ, അധ്യാപകനായ എ അരുൺകുമാർ - സെക്രടേറിയറ്റ് ഉദ്യോഗസ്ഥ ഐ ബി ഷീബ ദമ്പതികളുടെ മകൻ ആദിശേഖറിനെ (15) മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം അപകട മരണമെന്നാണ് കരുതിയിരുന്നതെങ്കിലും പിന്നീട് കുട്ടിയെ കാറിടിപ്പിച്ച സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മനപ്പൂർവമുള്ള നരഹത്യയെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

സുഹൃത്തുക്കളുമൊത്ത് ക്ഷേത്ര പരിസരത്ത് കളിച്ചുകൊണ്ട് നിന്നിരുന്ന ആദിശേഖർ വീട്ടിലേക്ക് പോകാൻ സൈകിളിൽ കയറവേ പ്രധാന റോഡിൽ വശത്ത് നിർത്തിയിരുന്ന കാർ പെട്ടെന്ന് അമിതവേഗതയിൽ മുന്നോട്ട് എടുക്കുകയും കുട്ടിയെ ഇടിച്ച് തെറിപ്പിച്ച ശേഷം ശരീരത്തിന് മുകളിലുടെ കാര്‍ കയറ്റി ഇറക്കുകയുമായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഏപ്രിലിൽ പ്രതി മദ്യപിച്ച് പുളിങ്കോട് ക്ഷേത്രമതിലിൽ മൂത്രം ഒഴിച്ചത് കുട്ടി ചോദ്യംചെയ്തിരുന്നുവെന്നും ഇതാണ് വൈരാഗ്യത്തിനുള്ള കാരണമെന്നുമാണ് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. നരഹത്യയ്ക്ക് കേസെടുത്താണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Keywords: News, Kerala, Thiruvananthapuram, Murder, Malayalam News, Kattakkada, Crime, Boy’s death: Police actively searching for the suspect.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia