Found Dead | 'മാതാപിതാക്കള്‍ക്ക് തന്നേക്കാള്‍ കൂടുതല്‍ സ്‌നേഹം സഹോദരനോട്; ഹരിയാനയില്‍ 15കാരി 12 കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി'
Jun 1, 2023, 17:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹരിയാന: (www.kvartha.com) മാതാപിതാക്കള്‍ക്ക് തന്നേക്കാള്‍ കൂടുതല്‍ സ്‌നേഹം സഹോദരനോട് എന്ന ചിന്ത 15 കാരിയെ എത്തിച്ചത് കൊലപാതകത്തിലേക്കെന്ന് പൊലീസ്. തന്നേക്കാള്‍ മൂന്നു വയസിന് ഇളയ 12 കാരനായ സഹോദരനെയാണ് പെണ്‍കുട്ടി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഹരിയാനയിലെ ബല്ലഭ് ഗറിലാണ് നടുക്കുന്ന സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സുബെ സിംഗ് പറയുന്നത്:
ചൊവ്വാഴ്ച വൈകുന്നേരം, ജോലി കഴിഞ്ഞ് മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ പുതപ്പിനടിയില്‍ ചലനമറ്റു കിടക്കുന്ന മകനെയാണ് കണ്ടത്. വിളിച്ചുണര്‍ത്താന്‍ നോക്കിയെങ്കിലും ഫലിച്ചില്ല. തുടര്‍ന്ന് പുതപ്പ് മാറ്റി നോക്കിയപ്പോഴാണ് കഴുത്തു ഞെരിച്ചുകിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഈ സമയത്ത് മകള്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂവെന്ന് മാതാവ് പറഞ്ഞു.
പൊലീസ് എത്തി പ്രായപൂര്‍ത്തിയാകാത്ത മകളെ ചോദ്യം ചെയ്തതോടെയാണ് നടുക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. പെണ്‍കുട്ടിയും സഹോദരനും ഉത്തര്‍പ്രദേശില്‍ മുത്തശ്ശിമാര്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. വേനല്‍ അവധിക്ക് മാതാപിതാക്കളോടൊപ്പം ചിലവഴിക്കാന്‍ അടുത്തിടെയാണ് ബല്ലഭ് ഗഡില്‍ എത്തിയത്. മാതാപിതാക്കള്‍ തന്നേക്കാള്‍ കൂടുതല്‍ സഹോദരനെയാണ് ഇഷ്ടപ്പെടുന്നതെന്നായിരുന്നു പെണ്‍കുട്ടി വിശ്വസിച്ചിരുന്നത്.
വീട്ടുകാര്‍ മകന് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. ചൊവ്വാഴ്ച, സഹോദരന്‍ ഫോണില്‍ ഗെയിം കളിക്കുന്ന അവസരത്തില്‍ പെണ്‍കുട്ടി ഫോണ്‍ തനിക്ക് തരാന്‍ അവശ്യപ്പെട്ടു. എന്നാല്‍ സഹോദരന്‍ അതിന് തയാറായില്ല. തുടര്‍ന്ന് ഇതേചൊല്ലി രണ്ടുപേരും വഴക്കായി. ഇതോടെ പ്രകോപിതയായ പെണ്‍കുട്ടി സഹോദരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തുടര്‍നടപടികള്‍ക്കായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
Keywords: Boy Found Dead In House, Haryana, News, Dead Body, Police, Phone Call, Quarrel, Mobile Phone, Game, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.