പ്രണയത്തിന്റെ ശിക്ഷ! പാർകിൽ സംസാരിച്ചിരുന്ന കമിതാക്കളെ പിടികൂടി വിവാഹം കഴിപ്പിച്ചു; സംഘർഷം താങ്ങാനാവാതെ യുവാവ് തൂങ്ങിമരിച്ചു
Jul 20, 2021, 12:08 IST
കൊൽക്കത്ത: ( www.kvartha.com 20.07.2021) നിർബന്ധിത വിവാഹത്തിന് വിധേയനാകേണ്ടിവന്ന യുവാവ് തൂങ്ങി മരിച്ചു. മണിക് മണ്ഡൽ എന്ന ഇരുപതുകാരനാണ് തൂങ്ങി മരിച്ചത്. പശ്ചിമ ബംഗാളിലെ മാൽഡയിലാണ് സംഭവം. പാർകിൽ സംസാരിച്ചിരുന്ന മണിക്കിനെയും അയാളുടെ കാമുകിയായ പെൺകുട്ടിയെയും ചില നാട്ടുകാർ പിടികൂടുകയായിരുന്നു. പ്രണയിച്ചതിന്റെ ശിക്ഷയായി ഇരുവരുടെയും വിവാഹം നടത്താൻ ഇവർ തീരുമാനിക്കുകയും ചെയ്തു. തൃണമൂൽ കോൺഗ്രസിലെ ചില നേതാക്കളാണിവരെന്ന് റിപോർട്ടുണ്ട്.
ഞായറാഴ്ചയാണ് പാർകിലിരുന്ന് സംസാരിച്ച മണിക്കിനെയും പെൺകുട്ടിയെയും നാട്ടുകാർ പിടികൂടിയത്. തുടർന്ന് പഞ്ചായത്ത് കൂടി നേതാക്കൾ ഇവരെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. അന്നേദിവസം തന്നെ സമീപത്തെ ക്ഷേത്രത്തിൽ വെച്ച് ഇരുവരുടെയും വിവാഹവും നടത്തി.
വിവാഹശേഷം മണിക്കിനെയും പെൺകുട്ടിയെയും നാട്ടുകാർ മണിക്കിന്റെ വീട്ടിലെത്തിച്ചു. എന്നാൽ മണിക്കിന്റെ മാതാവ് വിവാഹം അംഗീകരിക്കാൻ തയ്യാറില്ല. മണിക്കിനെയും ഭാര്യയേയും വീട്ടിൽ കയറ്റില്ലെന്ന് അവർ വാശിപിടിച്ചു.
ഇത് കാര്യമാക്കാതെ നാട്ടുകാർ മണിക്കിനെയും ഭാര്യയേയും വീട്ടിനകത്താക്കി. നാട്ടുകാർ പോയ ശേഷമാണ് മണിക് തൂങ്ങിമരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. തൃണമുൽ കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളാണ് വിവാഹം നടത്തിക്കാൻ മുൻകൈയെടുത്തതെന്ന് ആരോപണമുണ്ട്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
SUMMARY: Kolkata: A panchayat in Malda district of West Bengal has forcibly married a young man and woman as a punishment for love. The youth has committed suicide after a forced marriage by the panchayat. The panchayat was set up by some local leaders of the Trinamool Congress (TMC), whose names are coming up in the case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.