Suspect Arrested | 6 പേര്‍ കൊല്ലപ്പെട്ട ഇസ്തംബുള്‍ സ്‌ഫോടനം: ബോംബ് സ്ഥാപിച്ചതെന്ന് കരുതുന്നയാള്‍ മണിക്കൂറുകൾക്ക് ശേഷം അറസ്റ്റില്‍; നീചമായ ആക്രമണമെന്ന് തുര്‍കി പ്രസിഡന്റ് എര്‍ദോഗന്‍
Nov 14, 2022, 12:41 IST
ഇസ്തംബുള്‍: (www.kvartha.com) ആറ് പേര്‍ അതിദാരുണമായി കൊല്ലപ്പെട്ട തുര്‍കിയിലെ ഇസ്തംബുള്‍ സ്‌ഫോടനത്തില്‍ ഒരാള്‍ അറസ്റ്റില്‍. നഗരത്തിലുളള ജനപ്രിയ ഷോപിങ് മേഖലയില്‍ ബോംബ് സ്ഥാപിച്ചയാളാണ് മണിക്കൂറുകൾക്ക് ശേഷം അറസ്റ്റിലായതെന്നാണ് സൂചന.
കുര്‍ദിസ്താന്‍ വര്‍കേഴ്‌സ് പാര്‍ടി (പികെകെ) ആണ് ബോംബ് ആക്രമണത്തിന് പിന്നിലെന്ന് തുര്‍കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്ലു ആരോപിച്ചു. 'ഞങ്ങളുടെ കണ്ടെത്തലുകള്‍ അനുസരിച്ച്, പികെകെ ഭീകര സംഘടനയാണ് ഉത്തരവാദി.' സോയ്ലു പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപോര്‍ട് ചെയ്തു.
നടന്നത് ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി തുര്‍കി പ്രസിഡന്റ് തയിപ് എര്‍ദോഗനും വ്യക്തമാക്കി. ഇന്റലിജന്‍സ് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍, സ്ഫോടനത്തിന് പിന്നില്‍ ഒരു സ്ത്രീയുടെ പങ്കുണ്ടെന്ന് കരുതുന്നെന്നും നീചമായ ആക്രമണമാണെന്നും എര്‍ദോഗന്‍ പറഞ്ഞു. സ്ഫോടനത്തിന്റെ വീഡിയോകള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് തുര്‍കി വിലക്കിയിട്ടുണ്ട്.
വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന ഇസ്തിക്ലല്‍ അവന്യൂവില്‍ ഞായറാഴ്ച വൈകിട്ട് നാലരയോടെയുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ മരിച്ചിരുന്നു. നാലു പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. രണ്ട് പേര്‍ ആശുപത്രിയിലാണ് മരിച്ചത്. 81 പേര്‍ക്ക് പരുക്കേറ്റു. സ്‌ഫോടനമുണ്ടായതോടെ കടകള്‍ അടച്ചൂപൂട്ടുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
2016ല്‍ ഇതേ തെരുവില്‍ നടന്ന ചാവേറാക്രമണത്തില്‍ 5 പേര്‍ മരിച്ചിരുന്നു.
Keywords: News,World,international,Turkey,Bomb Blast,Blast,Top-Headlines,Killed,Crime,Terror Relation,President,Latest-News, Bombing suspect arrested hours after explosion killed six in Turkey, minister accuses Kurdish PKK of attackİstanbul / İstiklal Caddesi’nde meydana gelen patlamanın öncesi: pic.twitter.com/GESYd5zL6p
— ibrahim Haskoloğlu (@haskologlu) November 13, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.