SWISS-TOWER 24/07/2023

Bomb | പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബെറിഞ്ഞു

 


ADVERTISEMENT


തലശേരി: (KVARTHA)
പാനൂർ മൊകേരി മുത്താറി പീടികയിൽ മുസ്ലീ ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ വീണ്ടും ബോംബേറ്. വലിയപറമ്പത്ത് റഫീഖിൻ്റെ വീടിന് നേരെയാണ് രണ്ടാം ദിവസവും അക്രമം ഉണ്ടായത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് സംഭവം നടന്നത്. ആരാണ് ബോംബെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല.
  
Bomb | പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബെറിഞ്ഞു

തിരഞ്ഞെടുപ്പ് ദിനം രാത്രിയിലും പിറ്റേദിവസവും രാഷ്ട്രീയം വിരോധം കാരണമാണ് ബോംബെറിഞ്ഞതെന്ന് ലീഗ് നേതാക്കൾ കുറ്റപെടുത്തി. പൊലീസ് ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

Bomb | പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബെറിഞ്ഞു

വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കളും വസ്തിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. സംഭവത്തിൽ പാനൂർ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. കണ്ണൂരിൽ നിന്നും ബോംബു സ്ക്വാഡും സ്ഥലത്തെത്തി ബോംബിൻ്റെ അവശിഷ്ടങ്ങൾ ശേഖരിച്ചു.

Keywords:  News, News-Malayalam-News, Kerala, Kannur, Crime, Bomb thrown to home in Vadakara.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia