SWISS-TOWER 24/07/2023

Dead Bodies | രാജസ്താനില്‍ നിന്ന് കാണാതായ 2 യുവാക്കുടെ മൃതദേഹങ്ങള്‍ ഹരിയാനയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍; തട്ടിക്കൊണ്ടുപോയവര്‍ തീകൊളുത്തിയതാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ചണ്ഡീഗഢ്: (www.kvartha.com) രാജസ്താനില്‍ നിന്ന് കാണാതായ രണ്ട് യുവാക്കുടെ മൃതദേഹങ്ങള്‍ ഹരിയാനയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഭരത്പൂര്‍ ജില്ലയിലെ പഹാരി തഹസില്‍ ഘട്മീക ഗ്രാമ വാസികളായ നസീര്‍ (25), ജുനൈദ് എന്ന ജുന (35) എന്നിവരാണ് മരിച്ചത്. ഭിവാനി ജില്ലയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ബുധനാഴ്ച രാത്രിയാണ് ഇരുവരുടെയും കുടുംബാംഗങ്ങള്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയതായി ഗോപാല്‍ ഗഡ് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. തുടര്‍ന്ന് കേസ് രെജിസ്റ്റര്‍ ചെയ്തു. ബൊലേറോ കാറില്‍ എത്തിയ ഇവരെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് ആദ്യം ലഭിച്ച വിവരം. വിവിധ വകുപ്പുകള്‍ പ്രകാരം രാജസ്താനിലെ ഗോപാല്‍ ഗഡ് പൊലീസ് സ്റ്റേഷനില്‍ കേസ് രെജിസ്റ്റര്‍ ചെയ്തു.

വാഹനത്തിന്റെ ഉടമയായ അസീന്‍ ഖാന്‍ കൊല്ലപ്പെട്ടവരുടെ പരിചയക്കാരനാണ്. യുവാക്കളെ തട്ടിക്കൊണ്ടുപോയവര്‍ തീകൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടുനല്‍കും. 

Dead Bodies | രാജസ്താനില്‍ നിന്ന് കാണാതായ 2 യുവാക്കുടെ മൃതദേഹങ്ങള്‍ ഹരിയാനയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍; തട്ടിക്കൊണ്ടുപോയവര്‍ തീകൊളുത്തിയതാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം


പരാതി നല്‍കിയ കുടുംബാംഗങ്ങള്‍ സംശയത്തിലുള്ള ചിലരുടെ പേര് പറഞ്ഞിട്ടുണ്ട്. അവരെ പിടികൂടാന്‍ ഞങ്ങള്‍ പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് ഐജി പറഞ്ഞു. നസീറിന് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ല. അതേസമയം, ജുനൈദിനെതിരെ മുമ്പ് അഞ്ചോളം അനധികൃത പശുക്കടത്ത് കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഐജി വ്യക്തമാക്കി. 

അതേസമയം, യുവാക്കളുടെ കൊലപാതകത്തിന് പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Keywords:  News,National,India,Crime,Killed,Police,police-station,Local-News, Bodies Of 2 Muslim Men Found In Haryana, Cops Probe Cow Vigilantism
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia