ആരുമില്ലാത്ത സമയത്ത് വീടിനുള്ളില്‍ ഒളിച്ചുകയറി അന്ധയായ 10 വയസുകാരിയെ പീഡിപ്പിച്ചു; പരാതി നല്‍കിയെങ്കിലും കാഴ്ചയില്ലാത്തതിനാല്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല, ഒടുവില്‍ ശബ്ദത്തിലൂടെ 28കാരനായ പ്രതിയെ കുടുക്കി

 


ADVERTISEMENT

റാഞ്ചി: (www.kvartha.com 23.02.2018) ആരുമില്ലാത്ത സമയത്ത് വീടിനുള്ളില്‍ ഒളിച്ചുകയറി അന്ധയായ 10വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ശബ്ദത്തിലൂടെ പ്രതിയെ കുടുക്കി ഇര. ഹരിയാനയിലെ ധരുബേരയില്‍ നടന്ന സംഭവത്തില്‍ സനോജ് കുമാര്‍(28) എന്നയാളാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 11 ന് മാതാപിതാക്കള്‍ മകളെ വീടിനുള്ളില്‍ തനിച്ചാക്കി ഒരു ബന്ധുവിനെ കാണാന്‍ പോയ സമയത്താണ് സനോജ് കുമാര്‍ ഒളിച്ചുകയറി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും പെണ്‍കുട്ടിക്ക് കണ്ണു കാണാന്‍ കഴിയാത്തതിനാല്‍ പ്രതിയാരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കളാണ് ആള്‍ക്കാരുടെ ശബ്ദം ശ്രദ്ധിക്കാനും കുറ്റവാളിയെ ശബ്ദത്തിലൂടെ തിരിച്ചറിയാനും മകള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ആരുമില്ലാത്ത സമയത്ത് വീടിനുള്ളില്‍ ഒളിച്ചുകയറി അന്ധയായ 10 വയസുകാരിയെ പീഡിപ്പിച്ചു; പരാതി നല്‍കിയെങ്കിലും കാഴ്ചയില്ലാത്തതിനാല്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല, ഒടുവില്‍ ശബ്ദത്തിലൂടെ 28കാരനായ പ്രതിയെ കുടുക്കി

ഇതോടെ പെണ്‍കുട്ടി സമീപവാസികളായ നാട്ടുകാരുടെ ശബ്ദം ശ്രദ്ധിക്കാന്‍ തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച സനോജ് കുമാര്‍ വീണ്ടും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ മാതാവ് വീട്ടിലുണ്ടായിരുന്നു. അമ്മയോട് പ്രതി സംസാരിച്ചു കൊണ്ടു നില്‍ക്കുന്നത് ശ്രദ്ധിച്ച പെണ്‍കുട്ടി തന്നെ ഉപദ്രവിച്ചത് ഇയാളാണെന്ന് മാതാവിനെ അറിയിക്കുകയായിരുന്നു.

ഇതോടെ അപകടം മണത്ത സനോജ് ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് മാതാവിനെയും പെണ്‍കുട്ടിയെയും ഭീഷണിപ്പെടുത്തിയെങ്കിലും അത് വകവെയ്ക്കാതെ പെണ്‍കുട്ടി മാതാപിതാക്കള്‍ക്ക് ഒപ്പം സ്‌റ്റേഷനില്‍ എത്തി വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച സനോജ് അറസ്റ്റിലാകുകയും ചെയ്തു.

ഇര പ്രായപൂര്‍ത്തിയാകാത്ത ആളായതിനാല്‍ പോക്‌സോ അടക്കമുള്ള കുറ്റമാണ് പ്രതിക്കു മേല്‍ ചുമത്തിയിരിക്കുന്നത്. ജാര്‍ഖണ്ഡ് സ്വദേശികളായ പെണ്‍കുട്ടിയും കുടുംബവും ഫാക്ടറി ജോലിയുമായി ബന്ധപ്പെട്ട് 20 ദിവസം മുമ്പാണ് ധരുബേര
യില്‍ എത്തിയത്.

ബിഹാര്‍ സ്വദേശിയായ സനോജ് കുമാര്‍, പെണ്‍കുട്ടിയുടെ ധരുബേര
യില്‍ വിവാഹിതയായ ഒരു സഹോദരിയുടെ അയല്‍വാസി ആയിരുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് തെളിഞ്ഞു. തുടര്‍ന്ന് പ്രതിയെ ജയിലിലേക്ക് മാറ്റി.

കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത ഹരിയാന സര്‍ക്കാര്‍ പെണ്‍കുട്ടിയെ അന്ധവിദ്യാലയത്തില്‍ അയച്ച് പഠിപ്പിക്കാന്‍ തീരുമാനിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Blind girl with keen ear nails molest, Police, Case, Complaint, Crime, Criminal Case, Molestation, Jail, Arrest, Parents, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia