SWISS-TOWER 24/07/2023

ലുധിയാനയില്‍ കോടതി കെട്ടിടത്തില്‍ വന്‍ സ്‌ഫോടനം; 2 മരണം, 4 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

 


ADVERTISEMENT


ലുധിയാന: (www.kvartha.com 23.12.2021) പഞ്ചാബിലെ ലുധിയാന കോടതി കെട്ടിടത്തില്‍ സ്‌ഫോടനം. രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോടതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം. കോടതി കെട്ടിടത്തില്‍ രണ്ടാംനിലയിലെ ശുചിമുറിയിലാണ് സ്‌ഫോടനം നടന്നത്. പൊലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്. 
Aster mims 04/11/2022

സ്ഫോടനമുണ്ടായതിന് പിന്നാലെ ആറ് നിലകളുള്ള കോടതി കെട്ടിടത്തില്‍ പുക നിറഞ്ഞു. കോടതിയ്ക്ക് പുറത്ത് ജനം തടിച്ചുകൂടി. അതേസമയം സ്ഫോടന കാരണം എന്താണെന്ന് വ്യക്തമല്ല. കോടതി സമുച്ചയത്തിനുള്ളില്‍ പൊട്ടാത്ത രണ്ട് ബോംബുകളും കണ്ടെത്തിയെന്നാണ് വിവരം. 

ലുധിയാനയില്‍ കോടതി കെട്ടിടത്തില്‍ വന്‍ സ്‌ഫോടനം; 2 മരണം, 4 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു


പഞ്ചാബിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി അറിയിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി കെട്ടിടം ഒഴിപ്പിച്ചു. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്.

Keywords:  News, National, India, Punjab, Court, Police, Bomb Blast, Bomb, Crime, Blast in Ludhiana court complex, 2 dead & 4 injured; high alert in Punjab
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia