CCTV | ഭീതി പരത്തിയ 'ബ്ലാക് മാന്‍' സി സി ടി വിയില്‍ കുടുങ്ങി; ഉടന്‍ പിടികൂടുമെന്ന് പൊലീസ്; വീഡിയോ കാണാം
Jul 30, 2023, 22:22 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍- കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ ചെറുപുഴയില്‍ പ്രദേശവാസികളെയും പൊലീസിനെയും വെല്ലുവിളിച്ചു രാത്രികാലങ്ങളില്‍ വിലസി നടക്കുന്ന 'ബ്ലാക് മാന്‍' സിസിടിവിയില്‍ കുടുങ്ങി.ശനിയാഴ്ച രാത്രി പ്രാപ്പൊയിലിലെ ഒരു വീടിന്റെ ചുമരില്‍ ചിത്രം വരയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. തുണികൊണ്ട് ശരീരം മൂടിയ നിലയിലുള്ള അജ്ഞാതനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി വീടുകളില്‍ കരി കൊണ്ട് ബ്ലാക് മാന്‍ എന്ന് എഴുതിയിരുന്നു. രാത്രിയില്‍ ഇറങ്ങുന്ന അജ്ഞാതനായി പൊലീസും നാട്ടുകാരും തിരച്ചിലിലാണ്. വീടുകളുടെ ചുമരുകളില്‍ കരി കൊണ്ട് എഴുതിയും ചിത്രം വരച്ചുമാണ് ബ്ലാക് മാന്റെ പുതിയ 'ഭയപ്പെടുത്തല്‍' രീതി. അര്‍ധരാത്രി കതകില്‍ മുട്ടി ഓടി മറയുന്ന അജ്ഞാതനെ തിരയുമ്പോഴാണ് എഴുത്തും വരയും ശ്രദ്ധയില്‍പ്പെടുന്നത്. വീട്ട് ചുമരുകളില്‍ വിചിത്ര രൂപങ്ങള്‍, ബ്ലാക് മാനെന്ന് അക്ഷരം തെറ്റിയും തെറ്റാതെയും എഴുത്തുകള്‍, കരി കൊണ്ട് വരച്ച ചിത്രങ്ങള്‍ എന്നിവയാണ് കണ്ടത്.
വീടുകളിലെത്തി കതകിലും ജനലിലും മുട്ടി പേടിപ്പിക്കലായിരുന്നു കഴിഞ്ഞ ദിവസം വരെ. ചുമരില്‍ കൈയടയാളം പതിപ്പിച്ചും സ്ഥലം വിടും. അതവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് ചിത്രം വര. പൊലീസുകാരന്റെയും മുന്‍ പഞ്ചായതംഗത്തിന്റെയുമെല്ലാം വീടുകളില്‍ കരിപ്രയോഗം നടത്തിയിട്ടുണ്ട്. ഒരേസ്ഥലത്ത് പലയിടങ്ങളില്‍ 'ബ്ലാക് മാന്‍' പ്രത്യക്ഷപ്പെടുന്നതാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്. ഇതിനു പിന്നില്‍ വന്‍സംഘമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

Keywords: CCTV, Cherupuzha, Kannur, Crime, Kerala News, Kannur News, 'Black man' aught on CCTV.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.