

● കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് അറസ്റ്റ്.
● മുമ്പ് ഒരു വർഷത്തേക്ക് ഇയാളെ നാടുകടത്തിയിരുന്നു.
● പാനൂർ പോലീസ് ഇൻസ്പെക്ടർ എം.വി. ഷിജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
● ഇയാളെ കോടതിയിൽ ഹാജരാക്കി കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.
കണ്ണൂർ: (KVARTHA) വയനാട് അമ്പലവയൽ കവർച്ചാക്കേസ് പ്രതിയായ ബി.ജെ.പി. പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ കരുതൽ തടങ്കലിന് ഉത്തരവിട്ട പാനൂർ മൊകേരി സ്വദേശിയായ ടി.പി. ശ്യാംജിത്തിനെയാണ് (32) അറസ്റ്റ് ചെയ്തത്. കാപ്പ ചുമത്തിയതിനെ തുടർന്ന് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ.

പാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.വി. ഷിജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. സി.പി.എം. പ്രവർത്തകനായ ന്യൂമാഹിയിലെ കണ്ണിപ്പൊയിൽ ബാബുവിൻ്റെ കൊലപാതകക്കേസ്, നിരവധി അക്രമക്കേസുകൾ, കവർച്ച, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ പ്രതിയായ ശ്യാംജിത്തിനെ കണ്ണൂർ റേഞ്ച് ഡി.ഐ.ജി.യുടെ ഉത്തരവിൽ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഈ സമയത്താണ് പ്രതി വയനാട് അമ്പലവയലിൽ കവർച്ച നടത്തുന്നത്. തുടർന്നാണ് കണ്ണൂർ ജില്ലാ കളക്ടർ കരുതൽ തടങ്കൽ ഉത്തരവ് നൽകിയത്.
തൃശ്ശൂരിൽനിന്ന് ഒരു സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ പാനൂർ പോലീസിന് കൈമാറുകയായിരുന്നു. 2023-ൽ കാപ്പ നിയമപ്രകാരം ജയിലിൽ കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ളയാളാണ് മുൻ ബി.ജെ.പി. പ്രവർത്തകൻ കൂടിയായ ശ്യാംജിത്ത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ താഴെ കമന്റ് ചെയ്യൂ.
Article Summary: Arrest of a BJP worker with a criminal record under the Kerala Anti-Social Activities Prevention Act (KAPPA).
#KeralaNews #CrimeNews #Kappalaw #Kannur #BJP #Arrest