ബിജെപി നേതാവിനെ വധിക്കാൻ ശ്രമം: 10 സിപിഎം പ്രവർത്തകർക്ക് 19 വർഷം തടവും പിഴയും!
 

 
 Kannur court building, symbolising justice.
 Kannur court building, symbolising justice.

Photo: Special Arrangement

  • കണ്ണൂർ മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

  • തലക്ക് ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

  • ആക്രമണത്തിൽ രഞ്ജിത്ത് സഞ്ചരിച്ച ബൈക്ക് തകർന്നു.

  • പിഴത്തുക ആക്രമിക്കപ്പെട്ട ബിജെപി പ്രവർത്തകന് നൽകാൻ കോടതി ഉത്തരവിട്ടു.

കണ്ണൂർ: (KVARTHA) സഹോദരനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബി.ജെ.പി. ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പത്ത് സി.പി.എം. പ്രവർത്തകർക്ക് 19 വർഷം തടവും 57,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കണ്ണൂർ മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി കെ. ജോസ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവൺമെൻ്റ് പ്ലീഡർ അഡ്വ. കെ. രൂപേഷാണ് ഹാജരായത്.

2015 ഫെബ്രുവരി 25-ന് രാവിലെ എട്ടരയോടെ ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മുതുകുറ്റിയിൽ വെച്ചാണ് സംഭവം നടന്നത്. ബി.ജെ.പി. പ്രവർത്തകനായ കൂവ്വേരി മുതുകുറ്റിയാലെചാലിൽ പൊയിൽ സി.പി. രഞ്ജിത്തിനെ (39) ബൈക്കിലും മറ്റുമായി എത്തിയ സി.പി.എം. പ്രവർത്തകർ മാരകായുധങ്ങളുമായി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. 

തലക്ക് സാരമായി പരിക്കേറ്റ രഞ്ജിത്ത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരൻ സി.പി. രജീഷിന്റെ കൂടെ കെ.എൽ 58 ബി 291 (KL58B291) നമ്പർ ബൈക്കിൽ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ രഞ്ജിത്ത് സഞ്ചരിച്ച ബൈക്ക് തകർക്കപ്പെടുകയും ചെയ്തിരുന്നു.

ചക്കരക്കൽ പോലീസ് ചാർജ് ചെയ്ത കേസിൽ മുതുകുറ്റിയിലെ മത്തി പറമ്പിൽ വിനു (36), ചെമ്പിലോട്ടെ എം. ലിജിൻ (34), അലവിലെ ചാലിൽ പറമ്പത്ത് വിജിൽ (36), പൊതുവാച്ചേരിയിലെ കുനിമേൽ സുധി (43), കെ. മിഥുൻ (31), മൗവ്വേരിയിലെ എം. ഷിനോജ് (36), പാടിച്ചാൽ സായൂജ് (34), പടിക്കലക്കണ്ടി ഹാഷിം (44), ഇരിവേരിയിലെ സി. ഷനിൽ (31), കുളങ്ങര സുബിൻ (36), രാഹുൽ, റിനീഷ്, പറമ്പത്ത് വിജേഷ് എന്നിവരായിരുന്നു പ്രതികൾ. 

ഇവരിൽ ഒന്നാം പ്രതി പാറമ്മൽ വിനു വിചാരണ സമയത്ത് ഹാജരായിരുന്നില്ല. വിനുവിന്റെ പേരിലുള്ള കേസുകൾ പിന്നീട് ഇതേ കോടതി പരിഗണിക്കും. ശേഷിക്കുന്ന പത്ത് പേരെയാണ് ഇപ്പോൾ കോടതി ശിക്ഷിച്ചത്.

പഞ്ചമിയിൽ സി.പി. രജീഷ്, വിപിൻ കെ., ദീപ്തി, ഷാജി ഡി.കെ., രാമ ടി., ഡോ. ശിവകുമാർ, പോലീസ് ഓഫീസർമാരായ രവീന്ദ്രൻ, ദീപക്, ഷാജി, പ്രദീഷ് ടി.വി., കുഞ്ഞിരാമൻ, സുരേഷ് ബാബു തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പിഴത്തുക പരിക്കേറ്റ ബി.ജെ.പി. പ്രവർത്തകന് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കേസിലെ ഒമ്പത്, പതിനൊന്ന് പ്രതികളായ ഷനിൽ, രാഹുൽ എന്നിവർ കോടതിയിൽ നിന്ന് അനുവാദം വാങ്ങി പോയതിനാൽ അവരുടെ പേരിലുള്ള കേസും പിന്നീട് ഇതേ കോടതി പരിഗണിക്കും. പതിനൊന്നാം പ്രതിയായ രാഹുൽ ഇന്ത്യൻ ആർമിയിലാണ് ജോലി ചെയ്യുന്നത്. പ്രതികൾക്ക് ലഭിച്ച ഏറ്റവും കൂടുതൽ ശിക്ഷ ഏഴ് വർഷം വീതമാണ്. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും.

ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികൾ: ചെമ്പിലോട് തലവിൽ ലിജിൻ (33), തലവിൽ ചാലിൽ പറമ്പ് വിജിൽ (39), തലവിൽ കുനിമേൽ സുധി (44), മൗവഞ്ചേരി കണ്ണോത്ത് മിഥുൻ (32), കണയന്നൂർ മുക്കണ്ണൻമാർ വീട്ടിൽ ഷിനോജ് (38), കണിയന്നൂർ പാട്രിച്ചാൽ വീട്ടിൽ സായൂജ് (35), ചെമ്പിലോട് പീടികക്കണ്ടിയിലെ ഹാഷിം എന്ന ബ്രോക്കർ ഹാഷിം (45), തലവിൽ കുളങ്ങര മഠത്തിൽ സുബിൻ (37), ചെമ്പിലോട് രമ്യാ നിവാസിൽ രാഹുൽ (32), ചെമ്പിലോട് ലക്ഷംവീട് കോളനിയിൽ റനീഷ് (36), ചെമ്പിലോട് വിനീത് നിവാസിൽ പറമ്പത്ത് വിനീത് (37) എന്നിവരാണ്. പ്രോസിക്യൂഷൻ വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. കെ. രൂപേഷും അഡ്വ. പി. പ്രേമരാജനും ഹാജരായി.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യൂ!

Article Summary: Ten CPM workers sentenced for attempted murder of BJP leader.

#KeralaNews #Kannur #CPMRSSClash #AttemptedMurder #CourtVerdict #PoliticalViolence

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia