SWISS-TOWER 24/07/2023

Arrested | കഞ്ചാവ് പൊതിയുമായി എം കെ സ്റ്റാലിന് നിവേദനം കൊടുക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ചെന്നൈ: (KVARTHA) കഞ്ചാവ് പൊതിയുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാണാനെത്തിയ യുവാവ് അറസ്റ്റില്‍. സ്റ്റാലിനെ കണ്ട് നിവേദനം കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബി ജെ പി പ്രവര്‍ത്തകന്‍ ശങ്കരപാണ്ഡ്യനെ പൊലീസ് പിടികൂടിയത്.

കൊടൈകനാലിലേക്ക് വിശ്രമത്തിനായി പോകാനിറങ്ങിയ മുഖ്യമന്ത്രി ചെന്നൈയില്‍നിന്ന് മധുര വരെ വിമാനത്തിലാണ് പോയത്. മധുര വിമാനത്താവളത്തിലിറങ്ങി റോഡ് മാര്‍ഗം കൊടൈകനാലിലേക്ക് പോകാനൊരുങ്ങവേയാണ് ശങ്കരപാണ്ഡ്യന്‍ കയ്യില്‍ കഞ്ചാവ് പൊതി അടങ്ങിയ ബാഗുമായി നിവേദനം നല്‍കാന്‍ എത്തിയത്.

Arrested | കഞ്ചാവ് പൊതിയുമായി എം കെ സ്റ്റാലിന് നിവേദനം കൊടുക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യുകയാണ്. സംസ്ഥാനത്ത് ലഹരി വസ്തുക്കള്‍ സുലഭമായി ലഭിക്കുമെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു ലക്ഷ്യമെന്ന് ശങ്കരപാണ്ഡ്യന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

Keywords:
News, National, National-News, Crime, BJP Cadre, Tries, Handover, Ganja Packet, CM Stalin, Detained, Bag, Police, Caught, Arrested, Meet, BJP Worker, Chennai News, Tamil Nadu, Chief Minister, BJP cadre tries handover ganja packet to CM Stalin, detained.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia