Murder | ബിജെപി പ്രവർത്തകൻ വെടിയേറ്റു മരിച്ച സംഭവം: കൊലപാതകത്തിന് കാരണം മരിച്ചയാളുടെ ഭാര്യയുമായുള്ള സൗഹൃദം തകർന്നതെന്ന് എഫ്ഐആർ; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി


● കൊലപാതകത്തിന് തൊട്ടുമുൻപ് സന്തോഷ് തോക്കുമായി നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
● തോക്ക് ഉപയോഗിക്കുന്നതിൽ പരിശീലനം നേടിയ ആളാണ് സന്തോഷ്.
● രാധാകൃഷ്ണൻ ബിജെപി, സംഘപരിവാർ പ്രവർത്തകനും സാമൂഹ്യരംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു.
● രാധാകൃഷ്ണൻ്റെ പോസ്റ്റ്മോർട്ടം വെള്ളിയാഴ്ച പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും.
കണ്ണൂർ: (KVARTHA) പിലാത്തറ കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവറും ബിജെപി പ്രവർത്തകനുമായ കെ കെ രാധാകൃഷ്ണൻ (49) വെടിയേറ്റു മരിച്ച സംഭവം നാടിനെ നടുക്കി. ഇയാളുടെ ഭാര്യയുമായുള്ള സൗഹൃദം തകർന്നതാണ് കൊലപാതകത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ എൻ കെ സന്തോഷിനെ (49) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു.
രാധാകൃഷ്ണൻ്റെ ഭാര്യയും സന്തോഷും സഹപാഠികളായിരുന്നു. കുടുംബപ്രശ്നങ്ങൾ മൂലം രാധാകൃഷ്ണൻ്റെ ഭാര്യയും സന്തോഷും തമ്മിലുള്ള സൗഹൃദം മുറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. രാധാകൃഷ്ണൻ്റെ ഭാര്യ ബിജെപിയുടെ ജില്ലാ കമ്മിറ്റിയംഗമാണ്.
വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ രാധാകൃഷ്ണൻ പതിവായെത്തുന്ന നേരം നോക്കി സന്തോഷ് തോക്കുമായി എത്തിയെന്നാണ് നിഗമനം. തോക്ക് സമീപത്തെ കിണറ്റിൽ ഉപേക്ഷിച്ചതാവാൻ സാധ്യതയുള്ളതിനാൽ അവിടെ തിരച്ചിൽ നടത്തും.
രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം വെള്ളിയാഴ്ച പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും. കൊലപാതകത്തിന് തൊട്ടുമുൻപ് സന്തോഷ് തോക്കുമായി നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. 'കൊള്ളിക്കുക എന്നതാണ് ടാസ്‌ക്, കൊള്ളും എന്നത് ഉറപ്പ്' എന്നായിരുന്നു സന്തോഷ് ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. കൊലപാതകത്തിന് ശേഷവും സന്തോഷ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചു.
തോക്ക് ഉപയോഗിക്കുന്നതിൽ പരിശീലനം നേടിയ ആളാണ് സന്തോഷ് എന്നാണ് വിവരം. ഇരിക്കൂർ കല്യാട് സ്വദേശിയായ രാധാകൃഷ്ണൻ 20 വർഷമായി കൈതപ്രത്താണ് താമസം. ബിജെപി, സംഘപരിവാർ പ്രവർത്തകനും സാമൂഹ്യരംഗത്തെ സജീവ സാന്നിധ്യവുമാണ്. ഭാര്യ: മിനി. മക്കൾ: അഭിജിത്ത് (വിദ്യാർത്ഥി, മംഗലാപുരം), അർപ്പിത് (പ്ലസ് വൺ വിദ്യാർത്ഥി).
BJP activist KK Radhakrishnan (49) was shot dead in Kaithapram, Pilathara, Kannur. The FIR indicates that the murder was due to a broken friendship between the accused, NK Santhosh (49), and Radhakrishnan's wife, who were former classmates. Santhosh has been arrested by the Pariyaram police.