Killed | ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്തത് പിടിച്ചില്ല; 'നവവധുവിനെ ഭര്‍തൃവീട്ടുകാര്‍ കഴുത്തു ഞെരിച്ചു കൊന്നു'
Jul 22, 2023, 15:36 IST
പട്‌ന: (www.kvartha.com) മറ്റൊരു സ്ത്രീയുമായുള്ള ഭര്‍ത്താവിന്റെ ബന്ധത്തെ ചോദ്യം ചെയ്ത നവവധുവിനെ ഭര്‍തൃവീട്ടുകാര്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതായി റിപോര്‍ട്. ഡോ. മുകേഷ് കുമാര്‍ എന്നയാളുടെ ഭാര്യ നിഷയാണ് മരിച്ചത്. ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ അലപുര്‍ ഗ്രാമത്തിലാണ് സംഭവം.
പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ ഫെബ്രുവരി 28 നായിരുന്നു മുകേഷും നിഷയും തമ്മിലുള്ള വിവാഹം നടന്നത്. കുറച്ച് നാളുകള്‍ക്കുശേഷം മുകേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് നിഷയ്ക്ക് മനസിലായി. വൈകാതെ ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ നിരവധി തവണ വഴക്കുണ്ടായതായാണ് വിവരം.
ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ചും സ്ഥിരമായുള്ള വഴക്കിനെക്കുറിച്ചും നിഷ സ്വന്തം വീട്ടുകാരോട് പറഞ്ഞിരുന്നു. വൈകാതെ യുവതിയുടെ മരണവാര്‍ത്തയാണ് ബന്ധുക്കളെ തേടിയെത്തിയത്. മകളുടെ മരണവിവരം പുറത്ത് വന്നതിന് പിന്നാലെ ഭര്‍തൃവീട്ടുകാരാണ് ഇതിന് പിന്നിലെന്ന് നിഷയുടെ കുടുംബം ആരോപിച്ചു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോര്‍ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ ഭര്‍ത്താവ് മുകേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
Keywords: News, National, National-News, Crime, Crime-News, Bihar, Newly-Wed Woman, Killed, Husband, Extra-Marital Affair, Bihar: Newly-Wed Woman Killed After Objecting To Husband’s Extra-Marital Affair.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.