SWISS-TOWER 24/07/2023

Investigation | തെരുവ് നായയെ ബലാത്സംഗം ചെയ്ത് യുവാവ്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്, അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പട്‌ന: (www.kvartha.com) ബീഹാറിലെ പട്നയില്‍ തെരുവ് നായയെ അതിക്രൂരമായി യുവാവ് ബലാത്സംഗം ചെയ്തുവെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പെടെ പ്രചരിക്കുകയായിരുന്നു. ഇതോടെ വിഷയത്തില്‍ ബിഹാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Aster mims 04/11/2022

ഫുല്‍വാരി ഷെരീഫിലെ ഫൈസല്‍ കോളനിയിലാണ് ക്രൂരസംഭവം നടന്നത്. മാര്‍ച് എട്ടിന് ഹോളി ദിനത്തിലായിരുന്നു നായയെ ലൈംഗികമായി പീഡിപ്പിച്ചത്. തെരുവ് നായയെ അജ്ഞാതനായ യുവാവ് ഉപദ്രവിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് അക്രമത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. ദൃശ്യങ്ങളില്‍ പീഡിപ്പിക്കുന്നത് കൃത്യമായി കാണാം. 

Investigation | തെരുവ് നായയെ ബലാത്സംഗം ചെയ്ത് യുവാവ്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്, അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്


ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഫുല്‍വാരി ഷെരീഫ് പൊലീസ് സ്റ്റേഷനില്‍ ഒരു എന്‍ജിഒ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി ആനിമല്‍ ആക്റ്റ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. 

സംഭവത്തില്‍ ഒരു പരാതി ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തില്‍ ഐപിസി, ആനിമല്‍ ആക്റ്റ് എന്നിവ പ്രകാരം നടപടിയെടുക്കുമെന്നും വിഷയം അന്വേഷിച്ചു വരികയാണെന്നും അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് മനീഷ് കുമാര്‍ പറഞ്ഞു.


Keywords:  News, National, Police, CCTV, Video, Police, Youth, Social-Media, Local-News, Crime, Complaint, Bihar: Man molest dog in Patna, probe underway
 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia